ഉജ്ജയിൻ ബലാത്സംഗക്കേസ്: സർക്കാറിന് ബാലാവകാശ കമീഷൻ നോട്ടിസ്

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12കാരി ബലാത്സംഗം ചെയ്യ​പ്പെട്ട സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) നോട്ടീസയച്ചു. സംഭവവുമായും കുട്ടിയുടെ ആരോഗ്യ നിലയുമായും ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ ജില്ല മജിസ്ട്രേറ്റിനോട് കമീഷൻ ആവശ്യപ്പെട്ടു.

ജില്ല പൊലീസ് മേധാവിയോട് എഫ്.ഐ.ആറിന്റെയും കുട്ടിയുടെ മൊഴിയുടെയും പകർപ്പ് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 12കാരി ബലാത്സംഗം ചെയ്യപ്പെട്ട് തെരുവിൽ ചോരയൊലിപ്പിച്ച് നിന്നുവെന്നും പ്രദേശത്തെ താമസക്കാരോട് സഹായം തേടിയെങ്കിലും ആട്ടിയോടിച്ചെന്നുമാണ് റിപ്പോർട്ട്.

സെപ്റ്റംബർ 25ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - NCPCR issues notice to Madhya Pradesh Government in Ujjain rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.