ബി.ജെ.പി ദേശീയ ആസ്ഥാനത്ത്​ എത്തിയ കമ്യൂണിസ്റ്റ്​ പാർട്ടി ഓഫ്​ നേപ്പാൾ (മാവോയിസ്റ്റ്​ സെന്‍റർ)നേതാവ് പുഷ്​​പ കമൽ ദഹൽ പ്രചണ്ഡയും മകളും ​പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദക്കും കേന്ദ്ര വിദേശ മന്ത്രി എസ്​. ജയശങ്കറിനുമൊപ്പം

നേപ്പാൾ കമ്യുണിസ്റ്റ്​ നേതാവ്​ ബി.ജെ.പി ദേശീയ ആസ്ഥാനത്ത്​

ന്യൂഡൽഹി: ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെയും നേപ്പാൾ നേരത്തെ ഭരിച്ച കമ്യൂണിസ്റ്റ്​ പാർട്ടി ഓഫ്​ നേപ്പാളി (മാവോയിസ്റ്റ്​ സെന്‍റർ)ന്‍റെയും ആദർശം വ്യത്യസ്തമെങ്കിലും ലക്ഷ്യം ​ഒന്നാണെന്ന്​ മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്​​പ കമൽ ദഹൽ പ്രചണ്ഡ. ബി.ജെ.പി ദേശീയ ആസ്ഥാനത്ത്​ നടത്തിയ സന്ദർശനത്തിനിടയിലായിരുന്നു കമ്യൂണിസ്റ്റ്​ പാർട്ടി നേതാവിന്‍റെ പ്രതികരണം. വ്യത്യസ്ത ആദർശങ്ങളാണെങ്കിലും പാവങ്ങളെ ഉയർത്തികൊണ്ടുവരികയെന്ന ഒരേ ലക്ഷ്യമാണ്​ ഇരു കൂട്ടർക്കും -പ്രചണ്ഡ പറഞ്ഞു.

'ബി.ജെ.പിയെ അറിയുക' പരിപാടിയുടെ ഭാഗമായിരുന്നു പ്രചണ്ഡക്കുള്ള ക്ഷണം. അദ്ദേഹത്തിന്‍റെ മകളും ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ​ജെ.പി നദ്ദയും കേരളത്തിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാൻ ബി.ജെ.പി ചുമതല നൽകിയ കേന്ദ്ര വിദേശ മന്ത്രി എസ്​. ജയശങ്കറും ചേർന്ന്​ പ്രചണ്ഡയെയും മകളെയും പാർട്ടി ആസ്ഥാനത്തേക്ക്​ സ്വാഗതം ചെയ്തു.

കോവിഡ്​ കാലത്തും ഭൂകമ്പത്തെ തുടർന്നും ഇന്ത്യ സഹായം നൽകിയതിന്​ പ്രചണ്ഡ നന്ദി പറഞ്ഞു. വിയറ്റ്​നാം കമ്യൂണിസ്റ്റ്​ പാർട്ടി നേതാവും നേരത്തെ ബി​.ജെ.പി ആസ്ഥാനത്ത്​ സൗഹൃദ സന്ദർശനത്തിനെത്തിയിരുന്നു.



Tags:    
News Summary - Nepal Ex-PM Pushpa Kamal Dahal 'Prachanda' Meets BJP President JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.