ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിട്ടില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. താനൊരിക്കലും മോദിയെ പിന്തുണക്കില്ല. 650 കോടിയിൽനിന്നും ഒരു വിമാനത്തിെൻറ വില 1600കോടിയായി ഉയർന്നത് എങ്ങനെയെന്ന് കേന്ദ്രം പാർലമെൻറിൽ വിശദീകരിക്കണമെന്ന് വ്യക്തമായി താൻ പറഞ്ഞിരുന്നുവെന്നും പാർട്ടി യോഗത്തിൽ പവാർ പറഞ്ഞു.
‘റഫാല്‍ കരാറില്‍ മോദിയുടെ ലക്ഷ്യമെന്തായിരുന്നെന്ന കാര്യത്തില്‍ പൊതുജനങ്ങളുടെ മനസ്സില്‍ ഒരു സംശയവുമില്ല. അതാണ് എെൻറ മനസ്സിലുമുള്ളത്’ എന്നായിരുന്നു ഒരു മറാത്തി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാര്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്താങ്ങുന്ന നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് എൻ.സി.പി എം.പി താരിഖ് അന്‍വര്‍ പാര്‍ട്ടിവിട്ടിരുന്നു. തുടർന്നാണ് മുൻ നിലപാട് നിഷേധിച്ച് പവാർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.