പട്ന: ബിഹാറിൽ റോഡ് മുറിച്ചുകടക്കാൻനിന്ന ഒമ്പത് സ്കൂൾ വിദ്യാർഥികൾ വാഹനമിടിച്ച് മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കുണ്ട്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ബിഹാറിലെ മുസഫർ ജില്ലയിലെ ധരംപുർ ഗവ. മിഡിൽ സ്കൂളിലെ വിദ്യാർഥികൾ സ്കൂളിന് മുന്നിലെ ദേശീയപാത 77ൽ ദാരുണമായി മരിച്ചത്.
സംഭവസമയം ഒരു ട്രക്ക് വഴിയാത്രക്കാരിയുടെ ദേഹത്ത് ഇടിച്ചതിനെത്തുടർന്ന് വിദ്യാർഥികളും നാട്ടുകാരും അവിടേക്ക് ഒാടിക്കൂടുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ആഡംബര കാർ വിദ്യാർഥികളുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. അപകടശേഷം വാഹനം ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുെണ്ടന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.