ന്യൂഡൽഹി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളിൽ വിൽക്കാനോ വാങ്ങാനോ പാടില്ലെന്ന ഏറെ പ്രതിഷേധത്തിനിടയാക്കിയ വ്യവസ്ഥ വിജ്ഞാപനത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി. സംസ്ഥാന അതിർത്തികളുടെ 25 കിലോമീറ്റർ പരിധിയിലും അന്താരാഷ്ട്ര അതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കാലിച്ചന്തകൾ പാടില്ലെന്ന വ്യവസ്ഥയും മാറ്റി. കശാപ്പിനായുള്ള കന്നുകാലി വിൽപനക്ക് നിരോധനമേർപ്പെടുത്തിയ വിവാദ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയ കേന്ദ്രം അതിന്മേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു.പൗരന്മാരുടെ ഭക്ഷ്യസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്നായിരുന്നു 2017ൽ പുറത്തിറക്കിയ കന്നുകാലിച്ചന്തകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങൾക്കായുള്ള വിജ്ഞാപനം മോദി സർക്കാർ മരവിപ്പിച്ചത്.
കേരളവും മേഘാലയയും പശ്ചിമ ബംഗാളും പോലുള്ള സംസ്ഥാനങ്ങൾ പഴയ വിജ്ഞാപനത്തെ ശക്തമായി എതിർത്തിരുന്നു. കാലിച്ചന്തകളിൽ മൃഗങ്ങളെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലാത്ത ഇനങ്ങൾ 15ൽനിന്ന് 13 ആക്കി. കന്നുകാലികളുടെ നിർവചനം, പരിപാലനം എന്നിവ സംബന്ധിച്ച വിശദമായ നിർദേശങ്ങളും ഇപ്പോഴില്ല. കാലിച്ചന്തകളിലെ മൃഗങ്ങൾെക്കതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ചട്ടങ്ങൾ-2018 എന്ന പേരിൽ ഇറക്കിയ പുതുക്കിയ വിജ്ഞാപനത്തിൽ അനാരോഗ്യമുള്ള കാലികളെയും ഇളയ കന്നുകാലികളെയും ചന്തയിൽ വിൽക്കരുത് എന്ന വ്യവസ്ഥ പഴയതുപോലെ ചേർത്തിട്ടുണ്ട്.
ആറുമാസത്തിൽ താഴെമാത്രം പ്രായമുള്ളതും ഗർഭാവസ്ഥയിലുള്ളതും ബലക്ഷയം സംഭവിച്ചതും രോഗാവസ്ഥയിലുള്ളതുമായ കാലികളെ കാലിച്ചന്തകളിൽ മേലിലും വിൽക്കാനാവില്ല. അതിർത്തികളിൽ കാലിച്ചന്തകൾ വിലക്കിയ വ്യവസ്ഥ ഒഴിവാക്കിയെങ്കിലും അന്താരാഷ്ട്ര അതിർത്തിക്കു സമീപത്തുള്ള കാലിച്ചന്തകളിലേക്ക് അതിർത്തിക്ക് അപ്പുറത്തുനിന്ന് കാലികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരരുത് എന്ന വ്യവസ്ഥ നിലനിർത്തി. കാലിച്ചന്തകളിൽ എത്തിക്കുന്ന മൃഗങ്ങളുടെ കൊമ്പ് ഛേദിക്കുകേയാ മൂക്കും ചെവിയും ഇരുമ്പുപയോഗിച്ച് തുളക്കുകയോ തിരിച്ചറിയൽ മുദ്ര പതിപ്പിക്കുകയോ കന്നുകാലികൾക്കുമേൽ രാസവസ്തുക്കൾ ഉപയോഗിക്കുകേയാ ചെയ്യരുത്. വായ മൂടിക്കെട്ടുകയുമരുത്.
കാലിച്ചന്തകളിൽ മൃഗങ്ങൾെക്കതിരായ അതിക്രമങ്ങൾ തടയാൻ ജില്ലതല സമിതി അതിക്രമങ്ങൾ തടയാനുള്ള സമിതി എന്ന പുതിയ പേരിൽ നിലനിർത്തി. ജില്ല കലക്ടർ അധ്യക്ഷനായ സമിതിയിൽ സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം, പൊലീസ് സൂപ്രണ്ട്, സന്നദ്ധ സംഘടന പ്രതിനിധി എന്നിവരടക്കം 10 അംഗങ്ങളുണ്ടാകും. ചന്തകളിൽ മൃഗങ്ങൾക്ക് പീഡനം ഏൽക്കുന്നില്ലെന്ന് പരിശോധിക്കലും ചന്തകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കലും ഇൗ സമിതിയുടെ ചുമതലയാണ്. ചട്ടങ്ങൾ പാലിക്കാത്ത കന്നുകാലിച്ചന്തയുടെ ലൈസൻസ് റദ്ദാക്കാനും വ്യക്തികളെ വിലക്കാനും ജില്ലതല സമിതിക്ക് അധികാരമുണ്ടാകും. ചന്തകളിൽ കന്നുകാലി വിൽപനയുടെ രജിസ്റ്റർ സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.