ന്യൂഡൽഹി: നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച ചെയ്ത് വോട്ടിനിടും. സർക്കാറിന് പ്രത്യക്ഷത്തിൽ ഭീഷണിയില്ലെങ്കിലും എൻ.ഡി.എ സഖ്യത്തിൽ വിമതരായി പ്രവർത്തിക്കുന്ന ശിവസേന അവസാന നിമിഷം ബി.ജെ.പിയെ സമ്മർദത്തിലാക്കി. വ്യാഴാഴ്ച പകൽ അവിശ്വാസത്തെ എതിർക്കാൻ അംഗങ്ങൾക്ക് വിപ്പ് നൽകിയ ശിവസേന രാത്രി വിപ്പ് പിൻവലിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയേ നിലപാട് വ്യക്തമാക്കൂ സേന വൃത്തങ്ങൾ അറിയിച്ചു.
18 എം.പിമാരാണ് ശിവസേനക്കുള്ളത്. അതേസമയം എൻ.ഡി.എ സഖ്യത്തിൽ അംഗമല്ലെങ്കിലും പിന്തുണച്ചു പോരുന്ന എ.െഎ.എ.ഡി.എം.കെയുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. ബി.ജെ.പിയിലെ തന്നെ വിമതരെ പ്രതിനിധീകരിക്കുന്ന ശത്രുഘ്നൻ സിൻഹ അടക്കമുള്ളവരും അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യും.
സർക്കാറിനെ താഴെ വീഴ്ത്താൻ കഴിയില്ലെന്ന ബോധ്യം പ്രതിപക്ഷത്തിനുമുണ്ട്. അതേസമയം, മോദിസർക്കാറിെൻറ വികല നടപടികൾ, ആൾക്കൂട്ട അതിക്രമങ്ങൾ, അസഹിഷ്ണുത, രാജ്യത്ത് നിലനിൽക്കുന്ന ഭയപ്പാടിെൻറ അന്തരീക്ഷം തുടങ്ങി വിവിധ വിഷയങ്ങൾ സഭയിൽ ഉന്നയിച്ച് ബി.െജ.പി ഭരണത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.
കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ടി.ഡി.പി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നു. െഎക്യം ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം ശ്രമിക്കുേമ്പാൾ, പ്രതിപക്ഷത്തെ വൈരുദ്ധ്യങ്ങൾ പുറത്തു കൊണ്ടുവരാനുള്ള അവസരമായാണ് ബി.ജെ.പി അവിശ്വാസ ചർച്ചയെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.