ന്യൂഡൽഹി: ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷണശാലകളിലെ നിരക്കുകൾ കുറയില്ല. അന്തിമ തീരുമാനം വരാൻ ചുരുങ്ങിയത് രണ്ടു മൂന്നാഴ്ച എടുക്കും. എ.സി റസ്റ്റാറൻറുകളുടെയും മറ്റും ജി.എസ്.ടി നിരക്ക് 18ൽ നിന്ന് 12 ശതമാനമാക്കണമെന്ന ജി.എസ്.ടി കൗൺസിലിലെ നിർദേശം മന്ത്രിതല സമിതിയുടെ പഠനത്തിന് വിട്ടിരിക്കുകയാണ്. രണ്ടാഴ്ചക്കകം ശിപാർശ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ശിപാർശയിലേക്കാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്നത്. നിരക്ക് കുറക്കുന്നതിനോട് മന്ത്രിതല സമിതി യോജിച്ചാൽ ഹോട്ടൽനികുതി കുറയുന്നതിന് അത് വഴി തെളിക്കും. ഹോട്ടൽ ഭക്ഷണ നിരക്ക് കുറക്കണമെന്ന ആവശ്യത്തിന് പൊതുസ്വീകാര്യതയുണ്ട്.
അതിന് അനുസൃതമായി മന്ത്രിതല സമിതിയും നിലപാടു സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് െഎസക് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ. അതേസമയം, മന്ത്രിതല സമിതിയുടെ ശിപാർശക്ക് അനുസൃതമായി സർക്കാർ തീരുമാനം പ്രഖ്യാപിക്കാതെ ഭക്ഷണ ബില്ലിൽ നികുതി ഇളവു ചെയ്യാൻ ഹോട്ടലുടമകൾക്ക് കഴിയില്ല.
ജി.എസ്.ടി കൗൺസിലിെൻറ 22ാമത് യോഗമാണ് മൂന്നു മാസത്തെ നടത്തിപ്പ് വിലയിരുത്തി വിവിധ തീരുമാനങ്ങൾ കഴിഞ്ഞ ദിവസം കൈക്കൊണ്ടത്. 27 ഇനങ്ങളുടെ നികുതി നിരക്ക് ഇളവു ചെയ്തിരുന്നു. ചെറുകിട, ഇടത്തരം വ്യാപാരികൾ പ്രതിമാസം റിേട്ടൺ സമർപ്പിക്കുന്നതിന് പകരം, മൂന്നു മാസം കൂടുേമ്പാൾ റിേട്ടൺ നൽകിയാൽ മതി എന്നതടക്കമുള്ള വിവിധ തീരുമാനങ്ങളും പ്രഖ്യാപിച്ചു.
ജി.എസ്.ടി നടപ്പാക്കുന്നതിലെ പ്രയാസങ്ങൾ മുൻനിർത്തി ധനമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങളും ഇളവുകളും വളരെ വൈകി മാത്രമുണ്ടായ മേെമ്പാടി തീരുമാനങ്ങളാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജി.എസ്.ടിയുടെ അടിസ്ഥാന ഘടന കുഴഞ്ഞു മറിഞ്ഞിരിക്കേ, നടപടികളിൽ ചില ഇളവുകൾ നൽകിയതുകൊണ്ടായില്ലെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു. നികുതി അടയ്ക്കാൻ തയാറുള്ളവർക്ക് അതിന് നേരെചോേവ്വയുള്ള മാർഗം പോലുമില്ലാതെയാണ് തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.എസ്.ടി: വില കൂേട്ടണ്ടി വരുമെന്ന് ഹോട്ടലുടമകൾ
പി.പി. കബീർ
കൊച്ചി: ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) പുതുതായി പ്രഖ്യാപിച്ച ഇളവിലൂടെ ചെറുകിട, ഇടത്തരം ഹോട്ടലുകളിൽ ഭക്ഷണവില കുറയില്ലെന്ന് ഉടമകൾ. മറിച്ച്, ഇത്തരം ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്നതും വില കൂട്ടാൻ നിർബന്ധിതമാക്കുന്നതുമാണ് തീരുമാനമെന്നും അവർ പറയുന്നു.
എ.സി റെസ്റ്റാറൻറുകളുടെ നികുതി മന്ത്രിതല സമിതിയുടെ തീരുമാനത്തിന് വിധേയമായി 18ൽനിന്ന് 12 ശതമാനമായി കുറക്കാനാണ് ജി.എസ്.ടി കൗൺസിൽ യോഗം ധാരണയിലെത്തിയത്. ഹോട്ടലുകളുടെ അനുമാന നികുതിക്കുള്ള (കോേമ്പാസിഷൻ ടാക്സ്) വാർഷിക വിറ്റുവരവ് പരിധി 75 ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തുകയും ചെയ്തു. ഇതനുസരിച്ച് കോേമ്പാസിഷൻ സ്കീം തെരഞ്ഞെടുക്കുന്ന, ഒരു കോടിയിൽ താഴെ വിറ്റുവരവുള്ള ഹോട്ടലുകൾ മൊത്തം വിറ്റുവരവിെൻറ അഞ്ച് ശതമാനമാണ് നികുതി അടക്കേണ്ടത്. ഇത് ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കാൻ പാടില്ല. എന്നാൽ, അഞ്ച് ശതമാനം നികുതി പൂർണമായി ഒഴിവാക്കുകയോ നാമമാത്രമാക്കുകയോ ഇൻപുട്ട് ക്രെഡിറ്റ് അനുവദിക്കുകയോ വേണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.
പാചകവാതകം അടക്കമുള്ളവക്ക് നൽകുന്ന നികുതി പിന്നീട് വിറ്റുവരവിനുള്ള നികുതിയിൽനിന്ന് കുറവുചെയ്ത് കൊടുക്കുന്ന സമ്പ്രദായമാണ് ഇൻപുട്ട് ക്രെഡിറ്റ്. ഉപഭോക്താക്കളിൽനിന്ന് 12 ശതമാനം നികുതി ഇൗടാക്കുന്ന (ഒരു കോടിക്ക് മേൽ വാർഷിക വിറ്റുവരവുള്ള) ഹോട്ടലുകൾക്ക് ഇൻപുട്ട് ക്രെഡിറ്റ് അനുവദിക്കുേമ്പാൾ കൈയിൽനിന്ന് പണമെടുത്ത് അഞ്ച് ശതമാനം നികുതി അടക്കുന്നവർക്ക് അത് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറയുന്നു. വിലകുറയുമെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലിന് ദിവസ വിറ്റുവരവ് 27,500 രൂപ ആണെങ്കിൽ അതിന് 1,375 രൂപ നികുതി അടക്കണം. ഇത് ലാഭത്തേക്കാൾ കൂടിയ തുകയാണെന്നും നഷ്ടം നികത്താൻ വില വർധിപ്പിക്കേണ്ടിവരുമെന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്. മന്ത്രിതല സമിതി അനുകൂല റിപ്പോർട്ട് നൽകിയാൽ എ.സി. ഹോട്ടലുകളിലെ നികുതി 18ൽനിന്ന് 12 ശതമാനമായി കുറയുകയും ഇത് ഭക്ഷണവില താഴാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, സാധാരണക്കാരിൽ ഭൂരിഭാഗവും ഇത്തരം ഹോട്ടലുകളെ ആശ്രയിക്കുന്നവരല്ല.
മൂന്നുമാസം കൂടുേമ്പാൾ നല്ലൊരു തുക ഒരുമിച്ച് നികുതിയായി അടക്കേണ്ടിവരുന്നതാണ് ചെറുകിട ഹോട്ടലുകൾ നേരിടുന്ന മറ്റൊരു പ്രശ്നം. സാധാരണ ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങളും ഭക്ഷണവും തരുന്ന ഹോട്ടലിന് വാർഷിക വിറ്റുവരവ് ഒരു കോടിയിൽ അധികമായതിെൻറ പേരിൽ ഉപഭോക്താക്കൾ 12 ശതമാനം നികുതി നൽകേണ്ടിവരുന്നതിെൻറ അസാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, നിലവിൽ 12 ശതമാനം നികുതി ഇൗടാക്കുന്ന, 75 ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾ കോേമ്പാസിഷൻ സ്കീമിലേക്ക് മാറുന്നു എന്നത് പുതിയ പരിഷ്കാരത്തിെൻറ നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.