ന്യൂഡൽഹി: ഖരമാലിന്യസംസ്കരണം രാജ്യത്തെ ഗുരുതരപ്രശ്നമായി ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഇക്കാര്യത്തിൽ സംസ്ഥാനസർക്കാറുകൾ അലംഭാവം കാണിക്കുന്നതായി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിെൻറ ‘സ്വച്ഛ്ഭാരത് മിഷന്’ കീഴിൽ ഫണ്ടിന് കുറവില്ലെങ്കിലും മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനസർക്കാറുകൾ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
ഖരമാലിന്യസംസ്കരണം സംബന്ധിച്ച 2016ലെ നിയമത്തിെൻറ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും ഉപദേശകസമിതി രൂപവത്കരിച്ച് അതിലെ അംഗങ്ങൾ, യോഗം ചേർന്നതിെൻറ വിവരങ്ങൾ, 2016ലെ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ പരിസ്ഥിതി-വനം മന്ത്രാലയത്തെ അറിയിക്കാൻ കോടതി നിർദേശിച്ചു.
സ്വച്ഛ്ഭാരത് മിഷന് കീഴിൽ മൊത്തം 36,829 കോടി രൂപയുെട ഫണ്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കോടതിെയ അറിയിച്ചു. ഇതിൽ 7424 കോടി സർക്കാർ ലഭ്യമാക്കിയതായും മന്ത്രാലയം കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.