ന്യൂഡൽഹി: കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ചയിൽ വഴിതെളിഞ്ഞില്ല. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിന്നു. പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ആറ് ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കുമെന്നും ചർച്ചക്ക് ശേഷം നേതാക്കൾ പറഞ്ഞു. ഡിസംബർ മൂന്നിന് വീണ്ടും കർഷക നേതാക്കളെ കാണുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചക്ക് ശേഷംപറഞ്ഞു. ''നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും സര്‍ക്കാര്‍ മടക്കി നല്‍കുന്നത് വെടിയുണ്ടകള്‍ ആയാലും സമാധാന പരിഹാരമായാലും സ്വീകരിക്കും'' -ചര്‍ച്ചക്ക് ശേഷം കര്‍ഷക സംഘടന നേതാവ് ചന്ദ സിങ് പ്രതികരിച്ചു.
നരേന്ദ്ര സിങ് തോമറിെൻറ നേതൃത്വത്തിൽ മന്ത്രിമാരായ റെയിൽവേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചൊവ്വാഴ്ച വിജ്ഞാൻ ഭവനിൽ വെച്ച് കർഷക നേതാക്കളുമായി ചർച്ച നടത്തിയത്. പഞ്ചാബിൽ നിന്നുള്ള 31 കർഷക സംഘടന നേതാക്കളും ഹരിയാനയിൽ നിന്നും രണ്ടുേപരും കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയിൽ നിന്നും രണ്ടുപേരുമടക്കം 35 പേരും കർഷകരെ പ്രതിനിധീകരിച്ചു.
ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വീട്ടിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം കൂടിയതിന് ശേഷമാണ് മന്ത്രിമാർ കർഷകരുമായി ചർച്ചക്കെത്തിയത്. പഞ്ചാബിൽ നിന്നുള്ള സംഘടന നേതാക്കളുമായി ചർച്ച നടത്താനായിരുന്നു കേന്ദ്ര തീരുമാനം. തുടർന്ന് കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുേക്കണ്ടതില്ലെന്ന് നിലപാടെടുത്തു.
തുടർന്ന്, ഏകോപന സമിതിയിൽ നിന്ന് നേതാക്കളെ ഉൾപ്പെടുത്താൻ കേന്ദ്രം തയാറായതോടെയാണ് ചർച്ച നടന്നത്. കർഷക സമരത്തിലെ മുൻനിര നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവിനെ ചർച്ചയിൽ നിന്നും കേന്ദ്രം മാറ്റിനിർത്തിയിരുന്നു. ആക്ടിവിസ്റ്റുകൾ ചര്‍ച്ചക്ക് വേണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യോഗേന്ദ്ര യാദവിനെ ഒഴിവാക്കിയത്.
അതേസമയം, ഡൽഹി അതിർത്തികളിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നുണ്ട്. ഉത്തർപ്രദേശ് അതിർത്തിയിലും ഉപരോധം ശക്തമാക്കി. കേന്ദ്രവുമായി ചർച്ച നടക്കുന്നതിനിടെ വിജ്ഞാൻ ഭവനു മുന്നിൽ കർഷകർ പ്രതിഷേധിച്ചു.
നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പത്മശ്രീ, അര്‍ജുന, ഖേല്‍ രത്ന, ഉൾപ്പെടെയുള്ള പുരസ്കാരങ്ങള്‍ മടക്കി നല്‍കുമെന്ന് പഞ്ചാബില്‍ നിന്നുള്ള പ്രമുഖ കായിക താരങ്ങള്‍ മുന്നറിയിപ്പു നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.