ബംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം ഗോവ യാത്രക്ക് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ എൻജിനീയറിങ് വിദ്യാർഥി മാതൃസഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഡിയാണ് (20) ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യയെ (40) കൊന്നത്.
കഴിഞ്ഞ മാസം 12 മുതൽ സുകന്യയെ കാണാനില്ലായിരുന്നു. ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെന്നാർഘട്ടെക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഗോവ യാത്രക്ക് പണം ചോദിക്കുന്നതിനായാണ് ജസ്വന്ത് 12ന് വിജയവാഡയിൽനിന്ന് സുകന്യയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതോടെ മാല കവർന്നെടുക്കാനായി സുകന്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വിജനമായ പ്രദേശത്ത് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.