ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും, നിലവിൽ 6900 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കോവിഡ് ചികിത്സക്ക് ഓക്സിജൻ അഭിവാജ്യ ഘടകമാണ്. രാജ്യത്ത് ആറു ശതമാനത്തോളം രോഗികൾ ഓക്സിജൻ സഹായത്തോടെയാണ് കോവിഡിനോട് പൊരുതന്നതെന്നും മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് ഇന്ന് 6900 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദന ശേഷിയുണ്ട്. ഇന്നത്തെ കണക്കുപ്രകാരം 3.69 ശതമാനം കോവിഡ് രോഗികൾ ഓക്സിജൻ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.
2.17 ശതമാനം രോഗികൾ ഓക്സിജൻ സഹായത്തോടെ ഐ.സി.യുവിലും, 0.36 ശതമാനം ആളുകൾ ഓക്സിജൻ സഹായത്തോടെ വെന്‍റിലേറ്ററിലാണെന്നും കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യതക്കുറവുണ്ടെന്ന ആരോപണം ഉയരുന്നത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന് മറുപടിയായി രാജേഷ് ഭൂഷൺ പറഞ്ഞു.
'കോവിഡ്-കോവിഡ് ഇതര രോഗ ചികിത്സക്കായി ദിനേന 2800 മെട്രിക് ടൺ ഓക്സിജനും, വ്യവസായ ആവശ്യങ്ങൾക്കായി 2,200 മെട്രിക് ടൺ ഓക്സിജനും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഫലത്തിൽ 5000 മെട്രിക് ടൺ പ്രതിദിന ഉൽപ്പാദനമുണ്ട്, ഇതിനുപുറമെ 1900 മെട്രിക് ടൺ എങ്കിലും അധിക ഉൽപ്പാനവുമുണ്ട്. പിന്നെ എങ്ങനെ ഓക്സിജൻ ലഭ്യതക്കുറവെന്ന് പറയാനാവും' -അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ഇതുവരെ 49,30,236 പേർക്കാണ് കോവിഡ് ബാധിച്ചത്. 83,809 കോവിഡ് കേസുകൾ ചൊവ്വാഴ്ച പുതുതായി സ്ഥിരീകരിച്ചു. 1054 മരണവും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,776 ആയി.9,90,061 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
38,59,399 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പിെൻറ കണക്കുകളിൽ വ്യക്തമാക്കുന്നു. രാജ്യത്ത് 8.4 ശതമാനമാണ് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത. എന്നാൽ മഹാരാഷ്ട്രയിൽ ഇത് 21.4 ശതമാനമാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്നും കണക്കുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.