വോട്ടില്ലെങ്കിൽ വെള്ളവും വൈദ്യുതിയും തരില്ല; ഭീഷണിയുമായി തൃണമൂൽ മന്ത്രി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെര​ഞ്ഞെടുപ്പിൽ തനിക്ക്​ വോട്ട്​ ചെയ്​തി​െല്ലങ്കിൽ പ്രത്യാഘാതം അനുഭവിക്കുമെന്ന്​ വോട്ടർമാരെ ഭീഷണിപ്പെടുത്തി തൃണമൂൽ കോൺ​ഗ്രസ്​ മന്ത്രി. കൃഷിമന്ത്രി തപൻ ദാസ്​ഗുപ്​തയുടേതാണ്​ ഭീഷണി.

തെരഞ്ഞെടുപ്പ്​ പ്രചരണവുമായി ബന്ധ​െപ്പട്ട്​ ഹൂഗ്ലിയിൽ നടന്ന പൊതുചടങ്ങിലായിരുന്നു മന്ത്രിയുടെ പരസ്യഭീഷണി. 'ഈ പ്രദേശത്തുനിന്ന്​ തനിക്ക്​ വോട്ട്​ ലഭിച്ചില്ലെങ്കിൽ വൈദ്യുതിയും വെള്ളവും ഇവിടേക്കെത്തില്ല. പകരം ബി.ജെ.പിയോട്​ ​ആവശ്യപ്പെടാം' റാലിക്കിടെ തപൻ ദാസ്​ ഗുപ്​ത പറഞ്ഞു. സപ്​തഗ്രാം മണ്ഡലത്തിലെ സിറ്റിങ്​ എം.എൽ.എയാണ്​ തപൻ ദാസ്​ഗുപ്​ത.

2011ലാണ്​ തപൻ ദാസ്​ ഗുപ്​ത സപ്​തഗ്രാം എം.എൽ.എയാകുന്നത്​. 2016ലെ തെരഞ്ഞെടുപ്പിലും ഇദ്ദേഹം സപ്​തഗ്രാമിൽനിന്ന്​ തെരഞ്ഞെടു​ക്കപ്പെട്ടു. 2021ലും ഇവിടെനിന്നുതന്നെയാണ്​ തപൻ ജനവധി തേടുക.

നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ആദ്യമായല്ല തൃണമൂൽ സ്​ഥാനാർഥിക​ൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത്​. നേരത്തേ, തൃണമൂൽ എം.എൽ.എ ഹമീദുൾ റഹ്​മാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാജ്യദ്രോഹികളെ തെരഞ്ഞെടുപ്പിന്​ ശേഷം കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. ദിനജ്​പുരിലെ പൊതു ചടങ്ങിലായിരുന്നു എം.എൽ.എയുടെ പരാമർശം. 

Tags:    
News Summary - No votes, no water and electricity Bengal minister threatens voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.