പട്‌ന: വാക്സിൻ എടുക്കാത്തവരെ ബീഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്നാവശ്യവുമായി മന്ത്രി. വാക്സിൻ എടുക്കാത്തവരെ മത്സരിപ്പിക്കരുതെന്ന് പഞ്ചായത്ത് മന്ത്രി രാജ് സമരത് ചൗധരിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന ഇലക്ഷൻ കമീഷൻ ഇത് സംബന്ധിച്ച് ഒരു മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 38 ജില്ലകളിലായി 534 ബ്ലോക്കുകളിലായി 8,406 പഞ്ചായത്തുകളാണ് ബീഹാറിലുള്ളത്.
ബീഹാറിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ലോക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയാണ് സംസ്ഥാനം ഒരു പരിധിവരെ കോവിഡിനെ പ്രതിരോധിച്ചത്.കോവിഡ് ബാധിതരുടെയും മരിച്ചവരുടെയും എണ്ണം സംസ്ഥാനം കുറച്ച് കാണിച്ചതായി ആരോപണം ഉയർന്നിരുന്നു. ബീഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണെന്നാണ് സംസ്ഥാനം അവകാശപ്പെടുന്നത്. എന്നാൽ 75,000 ത്തോളം പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.