ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കശ്മീരിൽ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ചതിനേക്കാൾ വലിയ ദേ ശവിരുദ്ധതയൊന്നുമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീരിൽ പ്ര വേശനാനുമതി നിഷേധിക്കപ്പെട്ട് ശ്രീനഗറിൽനിന്നു തിരികെ വരുകയായിരുന്ന രാഹുൽ ഗാന്ധ ിയോട് കശ്മീരിലെ ദുരവസ്ഥ വിവരിക്കുന്ന വനിതയുടെ വിഡിയോ ട്വിറ്ററിൽ പങ്കുെവച്ചാണ് പ്രിയങ്ക രൂക്ഷ വിമർശനം നടത്തിയത്.
വിമാനത്തില്‍വെച്ച് കശ്മീരി വനിത കരഞ്ഞുകൊണ്ടാണ് രാഹുല്‍ഗാന്ധിയോട് ദുരവസ്ഥ വിവരിക്കുന്നത്. ‘ഞങ്ങളുടെ കുട്ടികൾക്ക് വീടുവിട്ട് ഇറങ്ങാനാകുന്നില്ല. എെൻറ സഹോദരൻ ഹൃദ്രോഗിയാണ്. എന്നാൽ, കഴിഞ്ഞ 10 ദിവസമായി ഡോക്ടറെ കാണാൻ സാധിച്ചില്ല. ഞങ്ങൾ പ്രതിസന്ധിയിലാണ്’.- എന്നാണ് അവർ പറഞ്ഞത്.
കശ്മീര്‍ വിഷയത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന ബി.ജെ.പി ആരോപണത്തിനും അവർ ശക്തമായ മറുപടി നൽകി. എത്രകാലം ഇത് തുടരാനാകുമെന്ന് പ്രിയങ്ക ചോദിച്ചു. ദേശീയതയുടെ പേരിൽ ലക്ഷക്കണക്കിന് ആളുകളെ നിശ്ശബ്ദരാക്കിയിരിക്കുകയാണ്. രാഹുലിനോടു പരാതി പറഞ്ഞ വനിതയും അവരിലൊരാളാണ്.
ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ലംഘിച്ചു. ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദം ഉയർത്തുന്നത് കോൺഗ്രസ് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.രാഹുലിനോട് സങ്കടങ്ങൾ പറയുന്ന കശ്മീരി വനിതയുടെ വിഡിയോ വൈറലായി.
സർക്കാറിെൻറ അവകാശവാദങ്ങൾ കള്ളമാണെന്നതിന് തെളിവായി ഇത് മാറുകയും ചെയ്തു. ശ്രീനഗറിൽ തന്നെ തടഞ്ഞ ഉദ്യോഗസ്ഥരോട് രാഹുൽ സംസാരിക്കുന്നതിെൻറ വിഡിയോ കോൺഗ്രസും പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.