ന്യൂഡൽഹി: മണിപ്പൂരിൽ തുടരുന്ന സംഘർഷം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എം.പിമാരായ കൊടിക്കുന്നിൽ സുരേഷും ബെന്നി ബെഹനാനും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മണിപ്പൂരിൽ ഇരു വിഭാഗം ജനങ്ങൾ തമ്മിൽ കഴിഞ്ഞ മേയ് മുതൽ നിലക്കാതെ തുടരുന്ന കലാപങ്ങളും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ശമിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇന്നലെ മണിപ്പൂരിൽ വീണ്ടുമുണ്ടായ കലാപത്തിൽ 13 ജീവനുകൾ നഷ്ടപ്പെട്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടത് തുറന്നുകാട്ടുന്നുവെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
ഗുരുതരമായി തുടരുന്ന ഈ സ്ഥിതിവിശേഷം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷയം പാർലമെന്‍റിന്‍റെ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.