ലോക്​ഡൗണിൽ കുടുങ്ങി; 1,100 കിലോമീറ്റർ ബോട്ടിൽ സഞ്ചരിച്ച്​ നാട്ടിലെത്തി

ഒഡീഷ: ലോക്​ഡൗണിൽ ചെന്നൈയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ ബോട്ടിൽ സഞ്ചരിച്ച്​ ഒഡീഷ തീരത്തെത്തി. 1,100 കിലോമീ റ്റർ ദൂരമാണ്​ ഇവർ കടലിലൂടെ സഞ്ചരിച്ചത്​.

ഏപ്രിൽ 24നാണ്​ ഇവർ ചെന്നൈയിൽനിന്നും യാത്ര തിരിക്കുകയായിരുന്നു​. വാടകക്കെടുത്ത ബോട്ടുമായി ആന്ധ്രാപ്രദേശിൽനിന്നുള്ള 14 പേർ ഉൾപ്പെടെ 39 പേരാണ്​ യാത്ര തിരിച്ചത്​. ഒഡീഷയിലെ ദാങ്കുരു തീരത്തെത്തിയ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ബ്ലോക്ക്​ തഹസിൽദാർ ഹരിപ്രസാദ്​ ബോയ്​ പറഞ്ഞു.

ചെന്നെയിൽനിന്നും ഏപ്രിൽ 20 ന് യാത്ര തിരിച്ച 27 മത്സ്യത്തൊഴിലാളികൾ ആന്ധ്രപ്രദേശിലെ ഇച്ഛപുർമ​യിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. കൂടാതെ ശനിയാഴ്​ച ​വേറെ 38 പേർ പതി സേ​ാനേപൂരിലെത്തിയിരുന്നു. ഇവരെയും ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Tags:    
News Summary - Odisha Fishermen Travel 1,100 Km On Boat To Reach Home -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.