ഭുവനേശ്വർ: ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ കൻതബൻജി മണ്ഡലത്തിെല വോട്ടുയന്ത്രത്ത ിൽ പോൾചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ടെന്നും ഇതേക്കുറിച്ച് അന്വേ ഷിക്കണമെന്നുമാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. 1,82,411 വോട്ടാണ് പോൾചെയ്തതെന്നും എന്നാൽ, 1,91,077 വേട്ട് എണ്ണിയെന്നും മണ്ഡലത്തിലെ വോട്ടറായ രൂപേഷ് ബെഹറ നൽകിയ ഹരജിയിൽ ആരോപിച്ച. 8,666 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികൾക്ക് നൽകിയ കണക്കുകളാണ് പരാതിക്കാരൻ ഹാജരാക്കിയത്.
തെരഞ്ഞെടുപ്പ് ദിവസം കമീഷൻ നൽകിയ കണക്കുപ്രകാരം 90,629 പുരുഷന്മാരും 91,782 സ്ത്രീകളുമാണ് വോട്ടുചെയ്തത്. 1,82,411 വോട്ടുകൾ. പോളിങ് 65.2 ശതമാനം. എന്നാൽ, മേയ് 23ന് തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ മണ്ഡലത്തിൽ വോട്ടുചെയ്തവരുടെ എണ്ണം 1,91,077 ആണ്. കോൺഗ്രസ് സ്ഥാനാർഥി സന്തോഷ് സിങ് സലുജ 144 വോട്ടിനാണ് ഇവിടെനിന്ന് ജയിച്ചത്.
വോട്ടെണ്ണിയ ദിവസം വോട്ടുയന്ത്രത്തിൽ 8,666 വോട്ടുകൾ കൂടുതലാണെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിച്ചുവെന്നും പിന്നീട് തെരഞ്ഞെടുപ്പ് കമീഷൻ പോൾചെയ്ത വോട്ടുകൾ വെബ്സൈറ്റിൽ തിരുത്തിയെന്നും ഹരജിക്കാരൻ ആരോപിച്ചു. ഏപ്രിൽ 18ന് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.