ന്യൂഡൽഹി: െപട്രോൾ, ഡീസൽ വില ദിവസേന പുതുക്കി നിശ്ചയിക്കുന്ന പൊതുമേഖല എണ്ണക്കമ്പനികളുടെ സംവിധാനം വെള്ളിയാഴ്ച നിലവിൽവരും. രാജ്യത്തൊട്ടാകെ ദിവസവും രാവിലെ ആറിനാണ് പെട്രോൾ, ഡീസൽ വില തീരുമാനിക്കുക. അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന നേരിയ വിലവ്യതിയാനം പോലും ഉപഭോക്താക്കൾക്ക് ഗുണകരമായി അനുഭവപ്പെടുമെന്നാണ് കേന്ദ്രസർക്കാറിെൻറ അവകാശവാദം.
ദിനംപ്രതിയുള്ള വില അതതു ദിവസം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കും. എസ്.എം.എസ് വഴിയും ഇന്ത്യൻ ഒായിൽ കോർപറേഷെൻറ മൊബൈൽ ആപ്പായ Fuel@IOC വഴിയും ഒാരോ ദിവസത്തെയും വില ഉപഭോക്താക്കൾക്ക് ലഭിക്കും. 92249-92249 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാലും ഒാരോ പ്രദേശത്തെയും വില അറിയാം. എസ്.എം.എസ് ഫോർമാറ്റ്: RSP< SPACE >DEALER CODE. ഡീലർ കോഡ് ഒാരോ പെട്രോൾ പമ്പിലും പ്രദർശിപ്പിക്കും. ഒരു നഗരത്തിൽതന്നെ വിവിധ കമ്പനികളുടെ പെട്രോൾ, ഡീസൽ വിലയിൽ 15 ൈപസയുടെ വരെ വ്യത്യാസമുണ്ടാകും. ദിവസവും രാത്രി എട്ടിനുതന്നെ അടുത്ത ദിവസത്തെ വില ഒാരോ പമ്പുകളെയും അറിയിക്കും. ഇതനുസരിച്ച് പമ്പുകളിൽ വില പുതുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.