ന്യൂഡൽഹി: കോവിഡ് ബാധിച്ച് 50,000ത്തിൽ അധികംപേർ ചികിത്സയിലുള്ളത് നാലു സംസ്ഥാനങ്ങളിൽ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 14 സംസ്ഥാനങ്ങളിൽ 5000ത്തിൽ താഴെ പേർ മാത്രമാണ് ചികിത്സയിലുള്ളത്. 18 സംസ്ഥാനങ്ങളിൽ 5000ത്തിനും 50,000ത്തിനും ഇടയിൽ രോഗികൾ ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഈ നാലു സംസ്ഥാനങ്ങളിലും 50,000ത്തിൽ അധികംപേർ നിലവിൽ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാേജഷ് ഭൂഷൺ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 49,30,236 പേർക്കാണ് കോവിഡ് ബാധിച്ചത്. 83,809 കോവിഡ് കേസുകൾ ചൊവ്വാഴ്ച പുതുതായി സ്ഥിരീകരിച്ചു. 1054 മരണവും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,776 ആയി.
9,90,061 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 38,59,399 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പിെൻറ കണക്കുകളിൽ വ്യക്തമാക്കുന്നു. രാജ്യത്ത് 8.4 ശതമാനമാണ് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത. എന്നാൽ മഹാരാഷ്ട്രയിൽ ഇത് 21.4 ശതമാനമാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്നും കണക്കുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.