ന്യൂഡൽഹി: വോട്ടുയന്ത്രം മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ടു. വോട്ടുയന്ത്രത്തിനെതിരെ ആഞ്ഞടിച്ച കോൺഗ്രസ് നേതാവ് കപിൽ സിബൽ വികസിത രാജ്യങ്ങൾ തള്ളിക്കളഞ്ഞ സംവിധാനം ജനങ്ങളും തള്ളണമെന്ന് ആവശ്യപ്പെട്ടു.
വോട്ടുയന്ത്രത്തിൽ ആർക്കാണ് വോട്ടു ചെയ്തതെന്ന് സെറ്റ് ചെയ്ത എൻജിനീയർക്കല്ലാെത ആർക്കും അറിയില്ലെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ പറഞ്ഞു. സോഴ്സ് കോഡ് എന്താണെന്നോ, പ്രോഗ്രാം എന്താെണന്നോ നമുക്കാർക്കുമറിയില്ല. എൻജിനീയറെ വോട്ടുയന്ത്രം ഏൽപിക്കുന്നു. അയാൾ ബാലറ്റ് പേപ്പർ വോട്ടുയന്ത്രത്തിലിടുന്നു. വിവിപാറ്റുമായി ബന്ധിപ്പിക്കുന്നു. ഇ.സി.എൽ, ഭാരത് ഇലക്ട്രോണിക്സ് എന്നിവയുടെ എൻജിനീയർമാരാണത് ചെയ്യുന്നത്. ഒൗട്ട് സോഴ്സ് വഴിയാണ് അത് നടത്തുന്നത്. അവിടെ അപ്പോൾ എന്തു സംഭവിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷനോ ഞങ്ങൾക്കോ ബി.ജെ.പി എം.പിമാർേക്കാ അറിയില്ല.
ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകളുെട ഉറവിടം മേയ് 30നകം കമീഷനെ അറിയിക്കണമെന്ന നിർദേശം ബി.ജെ.പി പാലിച്ചോ എന്നും സംഭാവന നൽകിയവരുെട പേരുകൾ വെളിപ്പെടുത്തിയോ എന്നും സഭയെ അറിയിക്കാൻ കപിൽ സിബൽ വെല്ലുവിളിച്ചു. 99.8 ശതമാനം ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവന 10ലക്ഷത്തിെൻറയും ഒരു കോടിയുടെയുമായിരുന്നു. അതിൽ 95ശതമാനവും ബി.ജെ.പിക്ക് ലഭിച്ചു. ആ പണത്തിെൻറ ഉറവിടം സഭക്ക് മുമ്പാകെ വെക്കണം -കപിൽ സിബൽ പറഞ്ഞു.
വോട്ടുയന്ത്രത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ ബാലറ്റിലേക്ക്ലേക്ക് തിരിച്ചുപോകണമെന്ന് സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു. എന്നാൽ, വോട്ടുയന്ത്രങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ സാഹചര്യമൊരുക്കണമെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.