ഗോപാൽഗഞ്ചിൽ ബി.ജെ.പിക്ക് തുണയായി ഉവൈസിയും ലാലുവിന്റെ അളിയന്റെ ഭാര്യയും

പട്ന: ബിഹാറിലെ ഗോപാൽഗഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി കുസും ദേവിയുടെ വിജയത്തിന് തുണയായത് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം സ്ഥാനാർഥിയും ലാലു പ്രസാദ് യാദവിന്റെ അളിയൻ സാധു യാദവിന്റെ ഭാര്യ ഇന്ദിര യാദവും.

1,794 വോട്ടിന്റെ നേരിയ മാർജിനിലാണ് ബി.ജെ.പി ജയിച്ചുകയറിയത്. ഇവിടെ മത്സരിച്ച എ.ഐ.എം.ഐ.എം സ്ഥാനാർഥി അബ്ദുൽ സലാം 12,214 വോട്ട് നേടി മൂന്നാമതെത്തിയപ്പോൾ ബി.​എസ്.പി സ്ഥാനാർഥിയായി മത്സരിച്ച ഇന്ദിര യാദവ് 8,854 വോട്ടോടെ നാലാം സ്ഥാനം സ്വന്തമാക്കി.

കുസും ദേവി 70,053 വോട്ട് നേടിയപ്പോൾ ആർ.ജെ.ഡിയുടെ മോഹൻ പ്രസാദ് ഗുപ്തക്ക് ലഭിച്ചത് 68,259 വോട്ടാണ്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽനിന്ന് അഞ്ച് സീറ്റുകൾ എ.ഐ.എം.ഐ.എം നേടിയിരുന്നു. ഇതിൽ നാലുപേരും ഈ വർഷം ആദ്യം ആർ.ജെ.ഡിയിൽ ചേർന്നു. 

Tags:    
News Summary - Owaisi and Lalu's brother-in-law help BJP in Gopalganj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.