ഹൂഗ്ലി (പശ്ചിമബംഗാൾ): ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ബംഗാളിലെത്തി. ഹൂഗ്ലി ഫുർഫുറ ശരീഫിലെത്തിയ അദ്ദേഹം മതനേതാവായ അബ്ബാസ് സിദ്ദീഖിയുമായി ചർച്ച നടത്തി.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചതോടെ ബംഗാളിലും എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. ബംഗാളിലേക്കുള്ള ഉവൈസിയുടെ ആദ്യ രാഷ്ട്രീയ സന്ദർശനമാണിത്. മജ്ലിസ് ബംഗാൾ ഘടകം സെക്രട്ടറി സമീറുൽ ഹസനും ചർച്ചയിൽ പങ്കെടുത്തു.
ബംഗാളിലെ 110 നിയമസഭ സീറ്റുകളുടെ വിധി നിർണയിക്കുന്നതിൽ മുസ്ലിം സമുദായം നിർണായക ഘടകമാണ്. ഇൗ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉവൈസിയുടെ തീരുമാനം. ഉവൈസിയുടെ സന്ദർശനത്തോട് തൃണമൂൽ കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.