ലണ്ടൻ: സ്വതന്ത്ര കശ്മീർ എന്ന ആശയത്തെ തള്ളി പാകിസ്താൻ പ്രധാനമന്ത്രി ഷഹീദ് കഖൻ അബ്ബാസി. 'ഭാവിയിലെ പാകിസ്താൻ 2017' എന്ന വിഷയത്തിൽ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നടന്ന ചർച്ചക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
യോഗത്തിൽ അഫ് ഗാൻ നയതന്ത്ര ബന്ധത്തെക്കുറിച്ചും നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കിയതിനെക്കുറിച്ചും കശ്മീർ പ്രശ്നത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
സ്വതന്ത്ര കശ്മീർ സംബന്ധിച്ച ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെയൊരു ആശയം പലപ്പോഴും പൊന്തിവന്നിട്ടുണ്ടെങ്കിലും അതിന് യാഥാർഥ്യവുമായി ബന്ധം കുറവാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരമൊരു ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചർച്ചയാണ് ആവശ്യം. ചർച്ചയിലൂടെയല്ലാതെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല എന്നും അബ്ബാസി വ്യക്തമാക്കി.
ശരീഫിനെ അയോഗ്യനാക്കിയ കോടതിവിധി പാകിസ്താനിലെ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.