ന്യൂഡൽഹി: പാകിസ്താൻ വ്യോമപാത അടച്ചതിനെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നഷ്ടം 548.93 കോടി രൂപ. വ്യോമയാന മന്ത ്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ അറിയിച്ചതാണിത്. എയർ ഇന്ത്യക്ക് മാത്രം 491 കോടിയുടെ നഷ്ടമാണ് നേരിട്ടത്.
ശിവസേന എം.പി സഞ്ജയ് റാവുത്താണ് രാജ്യസഭയിൽ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഫെബ്രുവരി 26ന് ഇന്ത്യൻ സൈന്യം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതിന് ശേഷമാണ് പാകിസ്താൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ചത്.
11 വ്യോമപാതകളിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവയെല്ലാം ഇന്ത്യൻ കമ്പനികൾക്ക് മുന്നിൽ പാകിസ്താൻ അടച്ചു. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ഡൽഹിയിലേക്കും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള വിമാനങ്ങൾ ഇത് മൂലം ദൈർഘ്യമേറിയ മറ്റ് പാതകളിലൂടെ സഞ്ചരിക്കുകയാണ്.
ഇൻഡിഗോ -25.1 കോടി, സ്പൈസ് ജെറ്റ് -30.73 കോടി, ഗോ എയർ -2.1 കോടി എന്നിങ്ങനെയാണ് മറ്റ് കമ്പനികൾക്കുള്ള നഷ്ടം.
വ്യോമപാത അടച്ചതിനാൽ പാകിസ്താനിലെ വിമാനത്താവളങ്ങൾക്കും വൻ നഷ്ടം നേരിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.