ന്യൂഡല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ പാര്‍ലമെന്‍ററി പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) വിളിച്ചുവരുത്തി വിശദീകരണം തേടും. മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ചോദ്യാവലിയും നല്‍കി. ജനുവരി 20ന് മുമ്പ് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ധനകാര്യ സെക്രട്ടറിയോടും റവന്യൂ സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ടെന്നും പി.എ.സി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസ് പറഞ്ഞു.
അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഏത് നിയമത്തിന്‍െറ ബലത്തിലാണ്? പണത്തിന് റേഷന്‍ ഏര്‍പ്പെടുത്താന്‍ ആര്‍.ബി.ഐക്ക് എന്ത് അധികാരമാണുള്ളത്? അധികാര ദുര്‍വിനിയോഗത്തിന് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ അല്ളെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ എന്ത് കാരണമാണുള്ളത് തുടങ്ങിയ ചോദ്യങ്ങളാണ് പി.എ.സി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചത്.
പി.എ.സിയുടെ ചോദ്യാവലിയിലെ മറ്റ് ചോദ്യങ്ങള്‍ ഇവയാണ്. അസാധു നോട്ടില്‍ എത്ര തിരിച്ചത്തെി? പകരം പുറത്തിറക്കിയ നോട്ടുകള്‍ എത്ര, പിടിച്ചെടുത്ത കള്ളപ്പണം എത്ര? നോട്ടുനിരോധനം ആര്‍.ബി.ഐയുടെ തീരുമാനമാണെന്നും സര്‍ക്കാര്‍ അത് നടപ്പാക്കുക മാത്രമാണെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നുണ്ടോ? എപ്പോള്‍, എവിടെ ചേര്‍ന്ന യോഗത്തിലാണ് നോട്ടുനിരോധനം തീരുമാനിച്ചത്? രണ്ടു മാസത്തിനിടെ പലകുറി വിജ്ഞാപനം ഇറക്കി തിരുത്തേണ്ടി വന്നതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണ്? പണം പിന്‍വലിക്കുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ ആരാണ് തീരുമാനിച്ചത്?
മഷി പുരട്ടാന്‍ തീരുമാനിച്ചത് സര്‍ക്കാറാണെങ്കില്‍ ആര്‍.ബി.ഐ സര്‍ക്കാറിന്‍െറ കേവലമൊരു വകുപ്പ് മാത്രമായി ചുരുങ്ങിയോ? നോട്ട് നിരോധനത്തെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ എന്തുകൊണ്ട് മറുപടി നല്‍കുന്നില്ല, കള്ളനോട്ടിന്‍െറ സാന്നിധ്യം കേവലം 500 കോടി മാത്രമാണെന്നിരിക്കെ എന്തിനാണ് 14.4 ലക്ഷം കോടി നോട്ടുകള്‍ നിരോധിച്ചത്? നോട്ടുനിരോധനത്തിന്‍െറ പ്രത്യാഘാതം മുന്‍കൂട്ടി വിലയിരുത്തിയിട്ടുണ്ടോ? പണ രഹിത സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങാന്‍ എന്തൊക്കെ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നിങ്ങനെയാണ് മറ്റ് ചോദ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.