ബി.ജെ.പി ശക്തിപ്പെട്ടാൽ ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെട്ടേക്കാം; മുന്നറിയിപ്പുമായി അഖിലേഷ് യാദവ്

കനൗജ്: ബി.ജെ.പി ശക്തിപ്പെട്ടാൽ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെട്ടേക്കുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജൗവയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷി രാജ്യത്തെ ജനാധിപത്യസംവിധാനത്തെയും ഭരണഘടനയേയും തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ബി.ജെ.പി ഇന്ന് ഇന്ത്യയുടെ സ്വത്തുക്കൾ വിൽക്കുകയാണ്. രാജ്യത്തെ അവർ വ്യവസായികൾക്ക് നൽകി. ഇവർ കുറച്ചുകാലം തുടർന്നാൽ നമ്മളെ അടിമകളാക്കും.' -അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാത്ത ചില രാജ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി, കരുതിയിരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളുടെയും ദലിതരുടേയും വോട്ട് സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ അവർക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ആർ.എസ്.എസിനെതിരെ രൂക്ഷമായി വിമർശിച്ച അഖിലേഷ്, ഒരുകാലത്ത് ത്രിവർണ്ണത്തെ എതിർത്തവരാണ് ഇന്ന് അത് എല്ലാ വീട്ടിലും വേണമെന്ന് പറയുന്നതെന്നും പരിഹസിച്ചു. കേന്ദ്രത്തിന്‍റെ സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച അദ്ദേഹം അധികം വൈകാതെ ഈ താൽകാലിക സംവിധാനം പൊലീസിലും നടപ്പാക്കുമെന്നും പറഞ്ഞു.

Tags:    
News Summary - "People May Lose Voting Rights If BJP Allowed To Get Stronger": Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.