ബംഗളൂരു: പൈലറ്റിന്‍റെ ചോറ്റുപാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബംഗളൂരു-കൊൽക്കത്ത എയർ ഇന് ത്യ വിമാനം വൈകിയത് ഒരു മണിക്കൂറിലേറെ. ബംഗളൂരു വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ് സംഭവം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായി തന്‍റെ ചോറ്റുപാത്രം കഴുകാൻ ക്യാപ്റ്റൻ സഹജീവനക്കാരനോട് നിർദേശിക്കുകയായിരുന്നു. എന്നാൽ, ഈ നിർദേശം സഹജീവനക്കാരൻ നിരസിച്ചു. തുടർന്ന് ഇരുവരും തമ്മിൽ കോക്പിറ്റിനകത്ത് ചൂടേറിയ വാക്കുതർക്കമുണ്ടായി.
ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിൽ യാത്രക്കാരുടെ മുന്നിൽവെച്ചായിരുന്നു വാഗ്വാദം. തർക്കം രൂക്ഷമായതോടെ യാത്രക്കാരും ഭയചകിതരായി. ഒടുവിൽ സഹപ്രവർത്തകർ ഇടപെട്ട് രംഗം ശാന്തമാക്കിയ ശേഷം ഒരു മണിക്കൂറും 17 മിനുറ്റും വൈകിയാണ് വിമാനം പറന്നുയർന്നത്.
സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ അധികൃതർ വിശദാംശങ്ങൾ അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.