ന്യൂഡൽഹി: ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ചർച്ച നടത്തി. അമിത് ഷാ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചർച്ച ചെയ്തതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കോവിഡ് കേസുകൾ രാജ്യത്ത് അതിവേഗം വർധിക്കുന്നതിനിടെയാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് മോദി-ഷാ ചർച്ച.
മെയ് 31ന് ലോക്ഡൗൺ അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്നാണ് ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലോക്ഡൗൺ രണ്ടാഴ്ച നീട്ടാനാണ് സാധ്യതയെന്നും യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
അതേസമയം, കോവിഡ് പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ലോക്ഡൗണിനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇൗയൊരു സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടുന്നതിൽ രാഷ്ട്രീയതീരുമാനത്തിനുള്ള സാധ്യതകൾ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.