ന്യൂഡൽഹി: ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നേതാവായി തന്നെ വിശേഷിപ്പിച്ച് പുറത് തിറങ്ങിയ ടൈം മാഗസിൻ കവർ സ്റ്റോറിക്കെതിരെ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ടൈം വിദേശ മാഗസിനാണ്.
കവർ സ്റ്റോറി എഴുതിയത് പാകിസ്താനിൽനിന്നുള്ള രാഷ്ട്രീയ കുടുംബത്തിൽപെട്ടയാളാണ്. ഇതുതന്നെ മതി അതിെൻറ വിശ്വാസ്യത മനസ്സിലാക്കാൻ എന്നാണ് മോദി പറഞ്ഞത്.
ഇന്ത്യൻ മാധ്യമപ്രവർത്തക തവ്ലീൻ സിങ്ങിെൻറയും പാക് രാഷ്ട്രീയ നേതാവ് സൽമാൻ തസീറിെൻറയും മകനായ പ്രമുഖ കോളമിസ്റ്റ് ആതിഷ് തസീർ ആണ് ടൈം മാഗസിനിൽ മോദിയെക്കുറിച്ച് ലേഖനം എഴുതിയത്. മോദിയുടെ അഞ്ചുവർഷത്തെ ഭരണത്തിൽ ഇന്ത്യ കൂടുതൽ വിഭജിക്കപ്പെട്ടതായി ലേഖനം സമർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.