പ്രധാനമന്ത്രി തങ്ങൾക്കൊപ്പം; ആർക്കും അണ്ണാഡി.എം.കെയെ തകർക്കാനാവില്ല– തമിഴ്​നാട്​ മന്ത്രി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങൾക്കൊപ്പമുള്ളപ്പോൾ ആർക്കും എ.​െഎ.എ.ഡി.എം.കെയെ തകർക്കാനാവില്ലെന്ന്​ തമിഴ്​നാട്​ മന്ത്രി ടി.കെ രാജേന്ദ്ര ബാലാജി. എടപാടി പളനിസ്വാമി വിഭാഗത്തിന്​ രണ്ടില ചിഹ്​നം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡി.എം.കെ ഉൾപ്പടെ ആർക്കും പാർട്ടിയെ എതിർക്കാൻ സാധിക്കില്ല. പാർട്ടി ജനറൽ കൗൺസിലിലെ 92 ശതമാനം അംഗങ്ങളും തങ്ങളെയാണ്​ പിന്തുണക്കുന്നതെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.

കഴിഞ്ഞ മാർച്ച്​ 23നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ രണ്ടില ചിഹ്​നം മരവിപ്പിച്ചത്​. പന്നീർശെൽവം വിഭാഗവും ശശികല വിഭാഗവുമാണ്​ രണ്ടില ചിഹ്​നത്തിനായി അവകാശവാദം ഉന്നയിച്ചത്​. പിന്നീട്​ ശശികല വിഭാഗവുമായി തെറ്റിയ പളനിസ്വാമി, പന്നീർശെൽവം വിഭാഗവുമായി ചേരുകയായിരുന്നു. നിലവിൽ പാർട്ടിയിലെ മേധാവിത്വത്തിന്​​ വേണ്ടി എടപ്പാടി–ശശികല വിഭാഗങ്ങൾ രംഗത്തുണ്ട്​​.

Tags:    
News Summary - PM Modi is With us, Nobody Can Shake AIADMK: Tamil Nadu Minister–Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.