ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷ സ്ഥാനേത്തക്ക് മത്സരിച്ച കോൺഗ്രസ് എം.പി ബി.കെ. ഹരിപ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപകീർത്തികരമായ പരാമർശം രാജ്യസഭാ രേഖകളിൽനിന്ന് നീക്കി. രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവാണ് പ്രധാനമന്ത്രിയുടെ പരാമർശം നീക്കിയത്. പ്രധാനമന്ത്രിയുടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കുന്നത് പാർലമെൻറിെൻറ ചരിത്രത്തിൽ അത്യപൂർവ നടപടിയാണ്. പുതിയ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിനെ അനുമോദിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു മോദിയുടെ പരാമർശം.
വെള്ളിയാഴ്ച സഭ സമ്മേളിച്ചപ്പോൾ ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝാ സഭാചട്ടം 238 ചൂണ്ടിക്കാണിച്ച് ഇൗ വിഷയമുന്നയിച്ചു. നരേന്ദ്ര മോദി, ഹരിപ്രസാദിനെ നിന്ദിക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തിയ പരാമർശമാണിതെന്നും പരിശോധിച്ച് സഭാരേഖകളിൽനിന്ന് നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കിൽ നീക്കുമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.
തുടർന്ന് മോദിയുടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കംചെയ്െതന്ന് രാജ്യസഭ സെക്രേട്ടറിയറ്റ് സ്ഥിരീകരിക്കുകയായിരുന്നു. മോദിയുടെ പരാമർശത്തിൽ ബി.കെ. ഹരിപ്രസാദ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് മോദി കളഞ്ഞുകുളിെച്ചന്നും ഇത് നിർഭാഗ്യകരമാണെന്നും ഹരിപ്രസാദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.