കശ്​മീരിൽ ​പൊലീസ്​ വെടിവെപ്പിൽ തീവ്രവാദി കൊല്ലപ്പെട്ടു

ന്യൂഡൽഹി: കശ്​മീരിൽ പൊലീസ്​ നടത്തിയ വെടിവെപ്പിൽ തീവ്രവാദി കൊല്ലപ്പെട്ടു. കശ്​മീരിലെ അനന്ദനാഗ്​ ജില്ലയിലാണ്​ പൊലീസും തീവ്രവാദികളും ചേർന്ന്​ വെടിവെപ്പുണ്ടായത്​. സംഭവത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്​.

അനന്ദനാഗിൽ വെള്ളിയാഴ്​ച രാത്രിയോടെ ലശ്​കർ ഇ ത്വയിബ തീവ്രവാദികൾ പൊലീസിന്​ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്​ അധികൃതർ അറിയിച്ചു. ഇതേ തുടർന്ന്​ പൊലീസ്​ നടത്തിയ പ്രത്യാക്രമണത്തിലാണ്​ തീവ്രവാദി കൊല്ലപ്പെട്ടത്​. സംഭവസ്ഥലത്ത്​ നിന്ന്​ ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ്​ അറിയിച്ചു.

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. അതേ സമയം, തീവ്രവാദികളുടെ ആക്രമണത്തിൽ പരിക്കേറ്റ്​ ചികിൽസയിൽ കഴിയുന്ന ​പൊലീസുകാര​​​െൻറ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Police party attacked in Jammu and Kashmir's Anantnag, 1 terrorist killed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.