കശ്​മീരിൽ തീവ്രവാദികളുടെ ഗ്രനേഡാക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഷോപിയാനിൽ പൊലീസ്​ സ്​റ്റേഷന്​ നേരെ തീവ്രവാദികളുടെ ​ഗ്രനേഡ്​ ആക്രമണം. ഞായറാഴ്​ച രാവിലെയാണ്​ ആക്രമണമുണ്ടായത്​. ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്​ ​ ശേഷം സമീപത്തെ കാട്ടിലേക്ക്​ തീവ്രവാദികൾ രക്ഷപ്പെട്ടുവെന്ന്​ പൊലീസ്​ അറിയിച്ചു. സമീപപ്രദേശങ്ങളിൽ തീവ്രവാദികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി ​െപാലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Policeman Dies In Terrorist Attack-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.