മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്നും പൊലീസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു. അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവിൽ അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതെ കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇതിനിടെ, രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇദ്ധേഹത്തിന്‍റെ വിവിധ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ, നിലവിൽ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിക്ക് ഇത്തരം ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. അന്വേഷണത്തിന്‍റെ ഭാഗമായി ഇരുവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.
കുന്ദ്ര തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.