നീലച്ചിത്ര നിർമാണ കേസിൽ നടി ഷെർലിൻ ചോപ്രക്ക് നോട്ടീസ്

മുംബൈ: വ്യവസായി രാജ്​ കുന്ദ്ര പ്രതിയായ നീലച്ചിത്ര നിർമാണ കേസിൽ നടി ഷെർലിൻ ചോപ്രക്ക് നോട്ടീസ്. മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിർദേശം.

സിനിമയും സീരിയലും ലക്ഷ്യമി​ട്ടെത്തുന്ന യുവതികൾക്ക്​ അവസരം വാഗ്​ദാനം ചെയ്​ത്​ ഭീഷണിപ്പെടുത്തി അശ്ലീല രംഗ​ങ്ങൾ ചിത്രീകരിക്കുകയാണ്​ രാജ്​ കുന്ദ്രയും സംഘവും ചെയ്തിരുന്നത്​. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്​ കാമത്ത്​ നേരത്തേ അറസ്​റ്റിലായിരുന്നു. നഗ്​നയായി ഓഡീഷനിൽ പ​ങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ്​ കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.

അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്​തുവെന്ന കേസിൽ ജൂലൈ 19നാണ്​ വ്യവസായിയും ബോളിവുഡ്​ നടിയുമായ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കുന്ദ്രയുടെ സഹായി റിയാൻ തോർപ് അടക്കം ഒമ്പതു പേർ പിടിയിലായിട്ടുണ്ട്​.

മൊബൈൽ ആപ്​ വഴി അശ്ലീല വിഡിയോകൾ വിൽപന നടത്തിയെന്നാണ്​ കുന്ദ്രക്കെതിരായ കേസ്​. വഞ്ചനാകുറ്റത്തിന്​ പുറമെ പൊതു സ്​ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തിയത്​. കുന്ദ്ര സ്വന്തമായി അശ്ലീല വിഡിയോകൾ നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്​. ലണ്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്​ഥാപനത്തിന്​ വേണ്ടിയാണ്​ രാജ്​ കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ്​ പൊലീസ്​ കണ്ടെത്തൽ.

നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക്​ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്​തു വരികയുമായിരുന്നു ഇവരുടെ രീതി. രാജ്​ കുന്ദ്രയുടെ വിയാൻ ഇൻഡസ്​ട്രീസിന്​ ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു​ ആപ്പിന്‍റെ ഉടമകളാണ്​ കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്​തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ്​ തുടങ്ങിയവ വിയാൻ ഇൻഡസ്​ട്രീസ്​ വഴിയാണ് നടന്നിരുന്നത്.

Tags:    
News Summary - Pornography case: Property cell of Mumbai crime branch summons Bollywood actor Sherlyn Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.