ചെന്നൈ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എന്നിവർ ചെന്നൈ വിമാനത്താവളത്തിലെത്തി നരേന്ദ്രമോദിയെ സ്വീകരിച്ചു.
ഇന്ത്യ- ചൈന ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ മഹാബലിപുരം ഉച്ചകോടിക്ക് കഴിയുമെന്ന് മോദി പറഞ്ഞു. ഷി ജിൻപിങ്ങിനെ വരവേൽക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരാണികനഗരമായ മഹാബലിപുരത്ത് ഇന്ന് വൈകിട്ടാണ് അനൗപചാരിക ഉച്ചകോടി നടക്കുക. ഉച്ചക്ക് 1.20ന് ചെന്നൈ വിമാനത്താവളത്തിലിറങ്ങുന്ന ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ തമിഴകം പാരമ്പര്യത്തനിമയാർന്ന നാടൻപാട്ടും നൃത്തവുമായായി വരവേൽക്കും. ഇവിടെനിന്ന് ആദ്യം െഎ.ടി.സി ഗ്രാൻഡ് ചോള ഹോട്ടലിലേക്കും തുടർന്ന് വൈകീട്ട് 55 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തേക്കും തിരിക്കും.
അതേസമയം, ഷി ജിൻപിങ്ങിന് താമസമൊരുക്കിയ ഗ്രാൻഡ് ചോള ഹോട്ടലിന് മുന്നിൽ ടിബറ്റൻ വിദ്യാർഥികൾ പ്രതിഷേധവുമായെത്തി. സുരക്ഷയുടെ ഭാഗമായി ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.