ന്യൂഡൽഹി: വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കാതിരിക്കാൻ കാരണങ്ങൾ പലത്. ബി.ജെ.പിയെയും മോദിയെയും നേരിടുന്നതുപ ോലെ തന്നെ, യു.പിയിൽ പ്രിയങ്കയെ വളർത്താൻ പിന്തുണക്കുന്നതും തങ്ങളുടെ ഭാവി രാഷ്ട്രീ യത്തിനു ദോഷം ചെയ്യുമെന്നാണ് മായാവതിയും അഖിലേഷും കരുതുന്നത്. വാരാണസിയിൽ സംയുക് ത പ്രതിപക്ഷ സ്ഥാനാർഥിയായി പ്രിയങ്ക മത്സരിക്കുേമ്പാൾ, കോൺഗ്രസിെൻറ വളർച്ചക്കു ം മറ്റുള്ളവരുടെ തളർച്ചക്കുമാണ് അതു വഴിവെക്കുക.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയല്ലാതെ മോദിക്കെതിരെ മത്സരിച്ച് തോൽവി ഏറ്റുവാങ്ങാൻ പ്രിയങ്കയും മറ്റ് നെഹ്റു കുടുംബാംഗങ്ങളും താൽപര്യപ്പെട്ടില്ല. രാജ്യത്തെതന്നെ ഒന്നാം നമ്പർ കുടുംബമെന്ന പദവിയാണ് കോൺഗ്രസ് നെഹ്റു കുടുംബത്തിന് കൽപിച്ചു കൊടുത്തിട്ടുള്ളത്. മോദിയോട് മത്സരിച്ചു തോൽക്കുന്നത് അഭിമാനക്ഷതമുണ്ടാക്കും. താരമൂല്യം ഇടിയും.
അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥിതി ഭദ്രമല്ലെന്ന ചുറ്റുപാടുകൂടിയുണ്ട്. നെഹ്റുകുടുംബാംഗങ്ങളെ തോൽപിക്കുന്നത് മോദിയുടെയും ബി.ജെ.പിയുടെയും ഗ്രാഫ് വല്ലാതെ ഉയർത്തും.
കിഴക്കൻ യു.പിയുടെ ചുമതല നൽകി പാർട്ടി ഭാരവാഹിത്വത്തിേലക്ക് കൊണ്ടുവന്ന പ്രിയങ്കക്ക് ഇൗ തെരഞ്ഞെടുപ്പിൽ രാഹുലിനെ പ്രചാരണത്തിൽ സഹായിക്കുക എന്ന റോളാണുള്ളത്. അതു വിട്ട്, ഏറ്റവുമൊടുവിൽ വോെട്ടടുപ്പു നടക്കുന്ന വാരാണസിയിൽ പ്രിയങ്ക പ്രചാരണത്തിന് കുടുങ്ങിക്കിടക്കുന്ന സ്ഥിതി ഉണ്ടാവും.
മോദിയെയും ബി.ജെ.പിയെയും അധികാരത്തിൽനിന്ന് പുറത്താക്കേണ്ട ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പ്രിയങ്ക മത്സരിക്കേണ്ടതെന്ന ചോദ്യവും കോൺഗ്രസിൽനിന്നുതന്നെ ഉയർന്നിരുന്നു. ബി.ജെ.പിക്കുള്ളിൽ സവർണ വിഭാഗത്തിനുള്ള അതൃപ്തി മുതലാക്കാൻ കഴിയുമെന്നും വിലയിരുത്തി. മോദിയെ നേരിടാനുള്ള സുവർണാവസരമാണ് കോൺഗ്രസ് നഷ്ടപ്പെടുത്തുന്നതെന്ന കാര്യവും ചർച്ചയായി. എന്നാൽ, പ്രതിപക്ഷ പൊതുസ്ഥാനാർഥിയാകാൻ പറ്റില്ലെന്നു വന്നതോടെ ഇൗ വാദഗതിക്കാരും പിൻവാങ്ങി.
തെരഞ്ഞെടുപ്പിനു ശേഷം അമേത്തിയോ വയനാടോ കൈയൊഴിയേണ്ടി വരുന്ന രാഹുലിന് പകരമായി പ്രിയങ്ക ഒരിടത്ത് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ആശയവും കോൺഗ്രസിലുണ്ട്. ഇതിനെല്ലാമിടയിൽ വാരാണസിയുടെ കളം മോദിക്ക് അനുകൂലമായി പ്രതിപക്ഷ പാർട്ടികൾ വിട്ടുകൊടുത്ത സ്ഥിതിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.7 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മോദി വാരാണസിയിൽ ജയിച്ചത്. പ്രധാന എതിരാളിയായിരുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് രണ്ടു ലക്ഷത്തോളം വോട്ടാണ് കിട്ടിയത്. കോൺഗ്രസിെൻറ അജയ്റായിക്ക് മൂന്നാം സ്ഥാനം; ആകെ ലഭിച്ച വോട്ട് 75,614.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.