ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗറിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ പ്രകടനത്തിനിടെ വനിത ഡെപ്യൂട്ടി കലക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജ്ഗർ ഡെപ്യൂട്ടി കലക്ടർ പ്രിയ വർമയെയാണ് ബി.ജെ.പി പ്രവർത്തകർ കൈയേറ്റം ചെയ്തത്.
നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ തടയാൻ ശ്രമിച്ച പ്രിയ വർമയെ വളഞ്ഞ പ്രവർത്തകർ മുടി പിടിച്ച് വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാൾ തന്നെ വലിച്ചിഴച്ചുവെന്നും അവർ പരാതിപ്പെട്ടിരുന്നു. പ്രിയ വർമയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതെ തുടർന്നാണ് അറസ്റ്റ്.
#WATCH Madhya Pradesh: A protestor pulls hair of Rajgarh Deputy Collector Priya Verma, after she hits BJP workers and drags them. The clash broke out during a demonstration in support of #CAA. pic.twitter.com/7ckpZaFBkJ
— ANI (@ANI) January 19, 2020
നിരോധനാജ്ഞ നിലനിൽക്കെ രാജ്ഗറിൽ ബി.ജെ.പി നടത്തിയ റാലി തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 17 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിഷേധക്കാരെ തടയാൻ ജില്ലാ കലക്ടർ നിവേദിതയും നേരിട്ടെത്തിയിരുന്നു. 144 ലംഘിച്ച് പ്രകടനം നടത്തിയ 124 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.