ശ്രീനഗർ: ജമ്മു -കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ സമീർ അഹ്മദ് ഭട്ട് എന്ന സമീർ ടൈഗറുൾപ്പെടെ രണ്ട് ഹിസ്ബ് ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിൽ പുൽവാമ ജില്ലയിലെ ദ്രബ്ഗാമിൽ നടന്ന സൈനിക നീക്കത്തിൽ ഒരു സിവിലിയൻ മരിക്കുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരർ വീട്ടിൽ ഒളിച്ചു കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ സൈനികർക്കു പുറമെ സംസ്ഥാന പൊലീസിലെ പ്രത്യേക കർമസേന, സി.ആർ.പി.എഫ് എ
ന്നിവയും സംയുക്തമായി സ്ഥലം വളയുകയായിരുന്നു. തുടർന്ന് മണിക്കൂറിലേറെ നീണ്ട വെടിവെപ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
പുൽവാമയിലെ രജ്പോര സ്വദേശിയായ ആഖിബ് മുഷ്താഖ് ആണ് കൊല്ലപ്പെട്ട മറ്റൊരു ഹിസ്ബ് ഭീകരൻ. കല്ലെറിഞ്ഞ ആൾക്കൂട്ടത്തെ ആട്ടിയോടിക്കാനുള്ള ശ്രമത്തിനിടെയാണ് സിവിലിയൻ മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. നിരവധി സ്േഫാടക വസ്തുക്കളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പുൽവാമയിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ പൊലീസ് തിരയുന്ന ഭീകരനാണ് സമീർ ടൈഗറെന്നും പൊലീസ് പറഞ്ഞു. അതിനിടെ, കശ്മീരിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തീവ്രവാദ വിരുദ്ധ വിഭാഗമായ ദേശീയ സുരക്ഷസേനക്കു കീഴിലെ ബ്ലാക്ക് കാറ്റ് കമാൻഡോകളെ സംസ്ഥാനത്തു നിയമിക്കുന്നത് പരിഗണനയിൽ.
സൈന്യത്തിനും സി.ആർ.പി.എഫിനുമൊപ്പം സംഘർഷ ബാധിത മേഖലകളിൽ പ്രവർത്തിക്കാൻ ഇവക്കാകുമെന്നു കണ്ടാണ് നിയമനമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. നേരത്തേയും സംഘർഷം രൂക്ഷമായ ഘട്ടത്തിൽ സംസ്ഥാനത്ത് ബ്ലാക്ക് കാറ്റുകളെ നിയമിച്ചിരുന്നു. സുവർണ ക്ഷേത്രത്തിൽ നടന്ന ഒാപറേഷൻ ബ്ലൂസ്റ്റാറിനു പിറകെ കേന്ദ്രം രൂപം നൽകിയതാണ് ദേശീയ സുരക്ഷസേന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.