ചണ്ഡീഗഡ്: പഞ്ചാബിലെ കൊടും കുറ്റവാളി ഹർജിന്ദർ സിങ് എന്ന വിക്കി ഗൗണ്ടർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജസ്ഥാനിെല ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടൽ നടന്നത്. നഭ ജയിൽ ആക്രമിച്ച് കുറ്റവാളികെള രക്ഷപ്പെടുത്തിയ സംഭവത്തിെൻറ സൂത്രധാനും ഗൗണ്ടറുടെ സഹായിയുമായിരുന്ന പ്രേമ ലഹോറിയയും ഏറ്റുമുട്ടലിൽ െകാല്ലപ്പെട്ടു.
ഒരു കുപ്രസിദ്ധ കുറ്റവാളിക്ക് പരിക്കേറ്റിട്ടുണ്ടെന്നും മറ്റൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രണ്ട് െപാലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ജയിലിലായിരിക്കുേമ്പാഴും ഫേസ്ബുക്കിൽ സജീവമായിരുന്നു വിക്കി ഗൗണ്ടർ. ജയിലിലിരിക്കെ തെൻറ ഉത്തരവ് പ്രകാരം നടന്ന കൊലപാതകങ്ങൾ എന്ന പേരിൽ നിരവധി ഫോേട്ടാകളും വിഡിയോകളും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
വിക്കി ഗൗണ്ടറിനെ രക്ഷിക്കാനാണ് 2016 നവംബറിൽ പാട്യാലയിലെ നഭ ജയിൽ ആക്രമിച്ചത്. െപാലീസുകാരന്ന വ്യാജേന എത്തി രണ്ട് തീവ്രവാദികളെയും നാലു കൊള്ളക്കാരെയുമുൾപ്പെടെ 12 പേരെ ഒരു സംഘം രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ പൊലീസുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് ആറു പേർ പിടിക്കപ്പെെട്ടങ്കിലും ബാക്കി ആറുപേരും കടന്നുകളഞ്ഞു.
രക്ഷപ്പെട്ടവരിൽ ഖലിസ്താനി തീവ്രവാദി ഹർമീന്ദർ സിങ് മിൻറുവുമുണ്ടായിരുന്നു. എന്നാൽ മിൻറുവിനെ െപാലീസ് പിന്നീട് പിടികൂടി. ജയിലിൽ നിന്ന് തന്നെ ജയിൽചാട്ട പദ്ധതിക്ക് സഹായം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഇൗ പദ്ധതിയുടെ ആസൂത്രകനാണ് കൊല്ലപ്പെട്ട പ്രേമ ലഹോറിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.