ന്യൂഡൽഹി: കുത്തബ് മിനാർ നിർമ്മിച്ചത് രാജ വിക്രമാദിത്യനാണെന്ന വിവാദ പ്രസ്താവനയുമായി പുരാവസ്തു വകുപ്പ് മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ. സൂര്യനെ നിരീക്ഷിക്കുന്നതിനായാണ് മന്ദിരം നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുത്തബ് മിനാർ സൂര്യ ഗോപുരമാണ്. അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് അത് നിർമിച്ചത്. ഇതിന്റെ തെളിവുകൾ തെന്റ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധിതവണ കുത്തബ് മിനാറിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനാണ് ധരംവീർ സിങ്.
25 ഇഞ്ച് ചെരിവുള്ള ഗോപുരമാണ് കുത്തബ് മിനാർ. സൂര്യനെ നോക്കുന്നതിനായാണ് ഗോപുരം നിർമിച്ചത്. സൂര്യഗ്രഹണം ഈ ഗോപുരത്തിൽ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇത് സ്വതന്ത്രമായൊരു കെട്ടിടമാണ്. സമീപത്തെ പള്ളിയുമായി ഇതിന് ബന്ധമൊന്നുമില്ല. വടക്ക് ഭാഗത്തേ നോക്കിയാണ് കുത്തബ് മിനാറിന്റെ നിൽപ്പ്. ധ്രുവനക്ഷത്രത്തെ കാണുന്നതിനായാണ് ഇങ്ങനെയൊരു രൂപകൽപ്പന വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.