ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ മോദിസർക്കാർ കടുത്ത വിഷമവൃത്തത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര േമാദിയുടെ കോർപറേറ്റ് ചങ്ങാത്തം, ഇടപാടിലെ അഴിമതി എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് കനംകൂടുകയാണ്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര വിജിലൻസ് കമീഷനെ സമീപിച്ചു. സംയുക്ത പാർലമെൻററി സമിതി, കംേട്രാളർ-ഒാഡിറ്റർ ജനറൽ എന്നിവയുടെ അന്വേഷണത്തിനുള്ള സമ്മർദങ്ങൾക്കു പിന്നാലെയാണിത്. പ്രതിപക്ഷ നീക്കം ശക്തിപ്പെട്ട സാഹചര്യത്തിൽ ദേശവ്യാപകമായി വിശദീകരണ പരിപാടിക്ക് ഒരുങ്ങുകയാണ് സർക്കാർ.
റിലയൻസിനെ കരാർ പങ്കാളിയായി നിർദേശിച്ചത് മോദിസർക്കാറാണെന്നും അതുമൂലം മറ്റൊരു വഴിയും തങ്ങൾക്ക് മുന്നിൽ ഇല്ലായിരുന്നുവെന്നും ഫ്രഞ്ച് മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് നടത്തിയ വെളിപ്പെടുത്തലാണ് സർക്കാറിന് ഇടിത്തീയായി മാറിയത്. നിരന്തര വിശദീകരണങ്ങൾ മന്ത്രിമാർ നടത്തുന്നുണ്ടെങ്കിലും സംശയങ്ങളും കുരുക്കുകളും മുറുകുകയാണ്.
സംശയങ്ങൾക്ക് ആക്കംവർധിപ്പിച്ച്, റഫാൽ നിർമാതാക്കളായ ദസോ കമ്പനി മേധാവി എറിക് ട്രാപിയർ 2015 മാർച്ച് 25ന് നടത്തിയ പ്രസംഗത്തിെൻറ വിഡിയോ പുറത്തുവന്നു. ഇന്ത്യയിലെ നിർമാണ പങ്കാളിയായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സു (എച്ച്.എ.എൽ)മായി മിക്കവാറും കരാർ ഉറപ്പിച്ചുവെന്നാണ് അതിൽ അദ്ദേഹം പറയുന്നത്.
17 ദിവസത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡും അധ്യക്ഷത വഹിച്ച കരാർ പ്രഖ്യാപനം നടന്നത്. അതുപ്രകാരം എച്ച്.എ.എൽ തഴയപ്പെടുകയും അനിൽ അംബാനിയുടെ റിലയൻസ് നിർമാണ പങ്കാളിയായി മാറുകയും ചെയ്തു. 36 വിമാനങ്ങൾ നേരിട്ടു വാങ്ങാനുള്ള ഇൗ കരാറിൽ ഒരു വിമാനത്തിെൻറ വിലയിൽ 1000 കോടി രൂപയുടെ വീതം വർധന ഉണ്ടായെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. രണ്ടു സർക്കാറുകളും നേരിട്ട് ഒപ്പുവെച്ച ഭീമമായ തുകയുടെ പോർവിമാന ഇടപാടിൽ റിലയൻസ് കടന്നുവന്നത് അറിയില്ലെന്ന മോദിസർക്കാറിെൻറ വിശദീകരണത്തിന് സ്വീകാര്യത കിട്ടുന്നില്ല. എച്ച്.എ.എല്ലിനെക്കുറിച്ച് സംസാരിച്ച ഫ്രഞ്ച് കമ്പനി, അതിനെ തഴഞ്ഞ് പുതുതായി പിറന്ന റിലയൻസിനെ പങ്കാളിയായി നിശ്ചയിക്കണമെങ്കിൽ സർക്കാറിെൻറ പ്രേരണയും ഉറപ്പും കിട്ടണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിലയൻസിനെ ഇന്ത്യ നിർദേശിക്കുകയായിരുന്നുവെന്ന് ഫ്രാങ്സ്വ ഒാലൻഡ് ആദ്യം നടത്തിയ പ്രസ്താവന പിന്നീട് തിരുത്തിയെന്ന കേന്ദ്രമന്ത്രിമാരുടെ വാദവും വസ്തുതാവിരുദ്ധമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒാലൻഡ് പ്രസ്താവന തിരുത്തുകയല്ല, വിശദീകരണം നൽകുകയാണ് ചെയ്തത്. റിലയൻസിനെ തിരഞ്ഞെടുക്കാൻ ഇന്ത്യ നിർബന്ധിച്ചുവോ എന്ന ചോദ്യത്തിന്, അക്കാര്യം ദസോട്ട് കമ്പനിയോട് ചോദിക്കണമെന്നായിരുന്നു വാർത്ത ഏജൻസിയോട് ഒാലൻഡ് പറഞ്ഞത്.
സമ്മർദം മുറുകുന്നുവെങ്കിലും ജെ.പി.സി അന്വേഷണത്തിന് തയാറല്ലെന്ന നിലപാടിലാണ് സർക്കാർ. സി.എ.ജി, സി.വി.സി അന്വേഷണങ്ങൾ സ്വാഭാവികമായി നടക്കുമെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. ഇതിനെല്ലാമിടയിലും, മുമ്പ് കോൺഗ്രസിനെ ബോഫോഴ്സ് കുരുക്കിയതുപോലെ റഫാൽക്കുരുക്ക് ബി.ജെ.പിയെ വരിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.