ഒലാൻഡിന്‍റെ പ്രസ്താവനയിൽ മോദി വിശദീകരണം നൽകണം -ജയ്പാൽ റെഡ്ഡി

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ അന്താരാഷ്ട്ര വെളിപ്പെടുത്തലുകൾക്കും തുറന്നു പറച്ചിലുകൾക്കും ഇടയിൽപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡി. റിലയൻസിനെ ഓഫ്സെറ്റ് പങ്കാളിത്വത്തിന് തെരഞ്ഞെടുത്തത് കേന്ദ്ര സമ്മർദ്ദത്തിലാണ്. ഫ്രാങ്സ്വ ഒലാൻഡിന്‍റെ പ്രസ്താവനയിൽ വിശദീകരണം നൽകണമെന്നും ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു.

പ്രതിരോധ ജോയിന്‍റ് സെക്രട്ടറി രാജീവ് വർമ്മ എതിർപ്പ് പ്രകടിപ്പിച്ചിട്ടും പ്രധാനമന്ത്രി റഫാൽ ഇടപാടിൽ ഒപ്പിട്ടു. ഈ നീക്കം രാജ്യത്തെയും പ്രതിരോധ മേഖലയെയും വഞ്ചിക്കുന്നതാണ്. രാജീവ് വർമ്മയുടെ എതിർപ്പ് രേഖപ്പെടുത്തിയ കുറിപ്പ് തള്ളിയ സ്മിത നാഗരാജിനെ ഡയറക്ടർ ഓഫ് അക്വിസിഷൻ പോസ്റ്റിലേക്ക് കൊണ്ടു വന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണെന്നും ജയ്പാൽ റെഡ്ഡി ആരോപിച്ചു.

Tags:    
News Summary - Rafale Deal Jaipal Reddy Congress Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.