ന്യൂഡൽഹി: വിമാനം നിർമിക്കുന്നതിനെ കുറിച്ച് ഒരു ൈവദഗ്ധ്യവും ഇല്ലാത്തയാൾക്ക് റഫാൽ ഇടപാടിൽ സർക്കാർ നൽകിയത് 30,000 കോടി രൂപയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാറിെൻറ ‘സ്കിൽ ഇന്ത്യ’ പ്രചാരണത്തെ ‘എസ്- കിൽ ഇന്ത്യ’ എന്നാണ് രാഹുൽ പരിഹസിച്ചത്.
ഇന്ത്യയിലെ വിദഗ്ധരായ യുവജനങ്ങൾ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുേമ്പാഴാണ് വൻ അഴിമതി നടമാടുന്നതെന്ന് റഫാൽ ഇടപാടിലെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി നടത്തുന്ന ആരോപണം കൂടുതൽ ശക്തിപ്പെടുത്തി രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 30,000 കോടിയെടുത്താണ് സാേങ്കതിക രംഗത്ത് ഒരുപിടിപാടും ഇല്ലാത്തയാൾക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.