ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിെൻറ ഇന്ത്യൻ പങ്കാളിയായി കരാർ ഒപ്പിട്ട് മാസങ്ങൾക്കു ശേഷമാണ് റിലയൻസ് ഡിഫൻസിന് പുണെയിൽ സർക്കാർ ഭൂമി അനുവദിച്ചതെന്ന് കണ്ടെത്തി. റിലയൻസിെൻറ പക്കൽ ആവശ്യമായ സർക്കാർ അനുമതികളും ഫാക്ടറിക്ക് യോജിച്ച ഭൂമിയും ഉള്ളതുകൊണ്ടാണ് അവരെ പങ്കാളിയാക്കിയതെന്ന് പോർവിമാന നിർമാതാക്കളായ ദസോ ഏവിയേഷെൻറ വിശദീകരണത്തിനിടെയാണ് ഇത്.
റിലയൻസിനെ പങ്കാളിയാക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന ഫ്രഞ്ച് മുൻപ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിെൻറ വെളിപ്പെടുത്തൽ വിവാദമായപ്പോഴാണ് ദസോ ഏവിയേഷൻ വിശദീകരണ പ്രസ്താവന ഇറക്കിയത്. നാഗ്പുരിൽ റിലയൻസിന് റൺവേയോടു ചേർന്ന ഭൂമിയുണ്ട്, കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശദീകരിച്ച ദസോ, റിലയൻസിനെ പങ്കാളിയാക്കാൻ സർക്കാർ സമ്മർദം ചെലുത്തിയില്ലെന്നും കൂട്ടിച്ചേർത്തു.
2015 ഏപ്രിലിൽ റഫാൽ പോർവിമാന ഇടപാട് പ്രഖ്യാപനം നടന്ന ശേഷം മാത്രമാണ് നാഗ്പുർ വിമാനത്താവളത്തോടു ചേർന്ന് 289 ഏക്കർ മഹാരാഷ്ട്ര സർക്കാർ അനുവദിച്ചതെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്.
അക്കൊല്ലം ആഗസ്റ്റ് 28നാണ് ഒൗപചാരികമായ ഭൂമി കൈമാറ്റ ചടങ്ങ് നടന്നത്. ഫലത്തിൽ കരാർ ആദ്യം; ഭൂമി പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.