ന്യൂഡൽഹി: സംസ്ഥാന സർക്കാറുകൾക്ക് ജി.എസ്.ടി നഷ്ടപരിഹാരത്തിലെ കുടശിക വിതരണം ചെയ്യാത്ത കേന്ദ്രസർക്കാർ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരോക്ഷനികുതി നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയാണ് ജി.എസ്.ടി നഷ്ടപരിഹാരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
1.4 ലക്ഷം കോടി കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകിയ 8400 കോടിക്ക് രണ്ട് വിമാനങ്ങൾ വാങ്ങിയ മോദിക്ക് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകാൻ പണമില്ല. സംസ്ഥാനങ്ങളോട് കടമെടുക്കാനാണ് ധനമന്ത്രി ആവശ്യപ്പെടുന്നത്. സ്വന്തം ഭാവിക്കായി മുഖ്യമന്ത്രിമാരെ പണയംവെക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തതിൽ കോവിഡിനൊപ്പം നരേന്ദ്രമോദിക്കും കാര്യമായ പങ്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലുൾപ്പടെ മോദി സർക്കാറിെൻറ പാളിച്ചകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കാർഷിക ബില്ലുകളിലും മോദിയുടെ നയത്തിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി.എസ്.ടി നഷ്ടപരിഹാരത്തിലും വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.