ന്യൂഡൽഹി: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് റെയിൽവേ പുതുക്കിയ മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. സ്റ്റേഷനിലെ വൈഫൈ ഉപയോഗിച്ച് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത് തടയണം. മദ്യപിച്ച് സ്റ്റേഷനുകളിൽ കറങ്ങി നടക്കുന്നവർക്കെതിരെ നിയമ നടപടി സീകരിക്കണമെന്നും മാർഗ നിർദേശത്തിൽ ആവശ്യപ്പെടുന്നു. സ്റ്റേഷുകളിലെ ഇരുണ്ട മൂലകൾ, പാർക്കിങ് കേന്ദ്രങ്ങൾ, യാർഡ്, അപ്രോച്ച് റോഡുകൾ
എന്നിവടങ്ങളിൽ വെളിച്ചം സജ്ജീകരിക്കണം, അനധികൃത കവാടങ്ങൾ പൂട്ടണം, റെയിൽവേ സ്റ്റേഷനുകളോട് ചേർന്നുള്ള യാർഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം, കാത്തിരിപ്പു മുറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കരുത് എന്നിങ്ങനെ തുടരുന്നു നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.