മുംബൈ: ബോളിവുഡ് താരം ഷിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര 'ഹോട്ട്ഷോട്ട്' ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിനെന്ന് മൊഴി. മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഉപകുറ്റപത്രത്തിൽ രേഖപ്പെടുത്തിയ ബിസിനസ് പങ്കാളിയുടെ രഹസ്യ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നീലചിത്രങ്ങൾ വിതരണം ചെയ്യുകയെന്ന ഉദ്ദേശേത്താടെയാണ് രാജ് കുന്ദ്ര ഹോട്ട്ഷോട്ട് ഒരുക്കിയതെന്നും രഹസ്യ മൊഴിയിൽ പറയുന്നു. മുംബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് പങ്കാളിയുടെ മൊഴി.
നീലചിത്ര നിർമാണ വിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസിന്റെ ഐ.ടി തലവനായ റയാൻ തോർപെയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
11 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പതുപേർക്കെതിരെ പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബക്ഷി എന്നിവർക്കെതിരെയാണ് ഉപകുറ്റപത്രം.
അശ്ലീല വിഡിയോകൾ നിർമിച്ച് ആപ്പുവഴി സമൂഹമാധ്യമങ്ങളിലൂടെ വിതരണം ചെയ്തുവെന്നതാണ് ഇവർക്കെതിരായ കേസ്. ഹോട്ട്ഷോട്സ് ആപ് വഴി നൂറിലധികം നീലചിത്രങ്ങൾ വിൽപ്പന നടത്തിയതായി പൊലീസ് കെണ്ടത്തിയിരുന്നു. 20 ലക്ഷം പേരാണ് ഇതിന്റെ വരിക്കാർ.
കേസുമായി ബന്ധപ്പെട്ട് ശിൽപ്പ ഷെട്ടിയുടെ മൊഴി പുറത്തായിരുന്നു. താൻ ജോലി തിരക്കുള്ള വ്യക്തിയാണെന്നും തെന്റ ഭർത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ശിൽപയുടെ മൊഴി. '2015ലാണ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വെര ഞാനും അതിന്റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു. ഹോട്ട്ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ എന്റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല' -ശിൽപ പറയുന്നു.
നീലചിത്രറാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്റർപ്രൈസസിന്റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട്ട്ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.