രജനീകാന്ത് എൻ.ഡി.എയുടെ സഖ്യകക്ഷിയാവുമെന്ന് ബി.ജെ.പി

ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് പാർട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ തന്നെ ഈ വാർത്തക്ക് സ്ഥിരീകരണം നൽകിയിരിക്കുകയാണ്. രജനികാന്ത് രൂപീകരിക്കുന്ന പാർട്ടി 2019 തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സഖ്യക്ഷിയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുയാണ് ബി.ജെ.പി അധ്യക്ഷൻ തമിളിസൈ സൗന്ദർരാജൻ. 

ഞായറാഴ്ച രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് പ്രഖ്യാപിച്ചപ്പോൾ തന്നെ സൗന്ദർരാജൻ സ്വാഗതം ചെയ്തിരുന്നു. അഴിമതിക്കും സൽഭരണത്തിനും വേണ്ടിയുള്ള രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് സ്വാഗതം, ബി.ജെ.പി ഉയർത്തുന്ന മുദ്രാവാക്യവും ഇതുതന്നെയാണ് എന്നാണ് സൗന്ദർരാജൻ പറഞ്ഞത്.

ഞായറാഴ്ച ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് രാഷ്​ട്രീയ പ്ര​വേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ അരങ്ങേറിയത്​ നാണംകെട്ട സംഭവങ്ങളാണ്​. രാഷ്​ട്രീയ​ പ്രവേശനം കാലഘട്ടത്തി​​​​​​​​​​െൻറ അനിവാര്യതയാണെന്നും രാഷ്​ട്രീയത്തിലിറങ്ങു​േമ്പാൾ അധികാരക്കൊതിയില്ലെന്നും രജനി​ വ്യക്​തമാക്കി.

തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു. ഹോളിവുഡ് നടനായ അമിതാഭ് ബച്ചനും പ്രമുഖ തെന്നിന്ത്യൻ നടൻ കമൽഹാസനും രജനിക്ക് ആശംസകൾ നേർന്നു. 

തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ  ശേഷമാണ്​ രജനീകാന്ത്​  രാഷ്​ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയത്. 1996ലാണ്​ രാഷ്​ട്രീയത്തെ സംബന്ധിച്ച വ്യക്​തമായ പ്രസ്​താവന രജനിയുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുന്നത്​. ജയലളിത ഒരിക്കൽ കൂടി മുഖ്യമന്ത്രിയായാൽ ദൈവത്തിന്​ പോലും തമിഴ്​നാടിനെ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു രജനിയുടെ പ്രസ്​താവന.

Tags:    
News Summary - Rajini Will Align With NDA for 2019 Polls, Says Tamil Nadu BJP Chief-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.