ഗുവാഹത്തി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നക്ക് പിന്നാലെ അസമിലെ ദേശീയോദ്യാനത്തിൽനിന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ് ദേശീയോദ്യാനമെന്നാക്കാൻ അസം സർക്കാർ പ്രമേയം പാസാക്കി.
ഒറാങ് ദേശീയോധ്യാനമെന്നും രാജീവ് ഗാന്ധി േദശീയോധ്യാനമെന്നും ഇത് അറിയപ്പെട്ടിരുന്നു. എന്നാൽ, രാജീവ് ഗാന്ധി ദേശീയോധ്യാനമെന്ന് സർക്കാർ പ്രമേയത്തിലൂടെ ഔദ്യോഗികമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ദേശീയോധ്യാനത്തിെൻറ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമീപിച്ചതിനെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.
'ആദിവാസി, തേയില തൊഴിലാളി, ഗോത്ര സമൂഹത്തിെൻറ ആവശ്യങ്ങൾ അംഗീകരിച്ച് രാജീവ് ഗാന്ധി ദേശീയോധ്യനത്തെ ഒറാങ് ദേശീയോധ്യാനമെന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു' -സർക്കാർ പ്രസ്താവനയിൽ പറയുന്നു.
ബംഗാൾ കടുവകളുടെ കേന്ദ്രമാണിവിടം. ബ്രഹ്മപുത്രയുടെ വടക്കൻ തീരമായ ദരാങ്, ഉദൽപുരി, സോണിത്പുർ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ദേശീയോധ്യാനം ഇന്ത്യൻ റൈനോസ്, ബംഗാൾ ടൈഗർ, കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവക്ക് പേരുകേട്ട സ്ഥലമാണ്. 79.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടം 1985ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1999ൽ ദേശീയോധ്യാനമായി ഉയർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.